വെള്ളാപ്പള്ളി യുടെ “യോഗം ” എട്ടാം വട്ടവും ഭരിക്കും

ചേര്‍ത്തല: എസ്എന്‍ഡിപി യോഗത്തിനു കീഴിലുള്ള എസ്എന്‍ ട്രസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ പാനലിന് വിജയം. ജനറൽ സെക്രട്ടറിയായി തുടർച്ചയായ എട്ടാംവട്ടവും വെള്ളാപ്പള്ളി നടേശൻ വിജയിച്ചു. അസിസ്റ്റന്റ് സെക്രട്ടറിയായി തുഷാർ വെള്ളാപ്പള്ളിയും തെരഞ്ഞെടുക്കപ്പെട്ടു. ഡോ.എംഎൻ സോമനെ ചെയർമാനായും ജി. ജയദേവനെ ട്രഷററായും തെരഞ്ഞെടുത്തു.
21 വര്‍ഷമായി ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. മൂന്നു വര്‍ഷമാണ് ട്രസ്റ്റ് ഭരണസമിതിയുടെ കാലാവധി. ട്രസ്റ്റില്‍ ആജീവനാന്ത പ്രതിനിധികളും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമുള്‍പ്പെടെ 1601 അംഗങ്ങളാണുള്ളത്.
Advertisement
Google AdSense (728×90)
Tags: Sree Narayana Dharma Paripalana (SNDP) Yogam general secretary Vellappally Natesan has once agai

മറുപടി രേഖപ്പെടുത്തുക