കോന്നി :ബ്രട്ടീഷ് മേല്ക്കോയ്മയില് പ്രവര്‍ത്തിച്ചിരുന്ന കോന്നി പ്രാഥമികാരോഗ്യ കേന്ദ്രം ഇനി മുതല്‍ തണ്ണി തോടില്‍ പ്രവര്‍ത്തിക്കും .കോന്നി പ്രാഥമികാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് മലയോരമായ തണ്ണി തോടിലേക്ക് ആശുപത്രി പ്രവര്‍ത്തനം മാറ്റുന്നത് .കോന്നി താലൂക്ക് ആശുപത്രിയുടെ ഗ്രേഡ് ഇപ്പോഴും പഴയ കമ്യൂണിറ്റി ഹെൽത്ത് സെന്റെര് തന്നെയാണ് എന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ വിമര്‍ശനം ഉണ്ടായി .കോന്നി താലൂക്ക് ആയി രൂപീകരിച്ചപ്പോള്‍ അമ്മയുടെയും കുട്ടികളുടെയും ആശുപത്രിയായി ഉയര്‍ത്തികൊണ്ടു ആശുപത്രിക്ക് താലൂക്ക് പദവി നല്കി.ഇതും പ്രകാരം നിയമങ്ങള്‍ നടത്തി.കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഇപ്പോഴും കോന്നി സര്‍ക്കാര്‍ ആശുപത്രി .കോന്നി പ്രാഥമികാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്ര ത്തിന്റെ പ്രവര്‍ത്തനം നിലച്ചു പോയി.നിരവധി സബ് സെന്റെര് ഇതിനു കീഴില്‍ ഉണ്ട്.പ്രാഥമികാരോഗ്യകേന്ദ്രം തണ്ണി തോടിന് അനുവദിച്ചു കൊണ്ടു നടപടികള്‍ സ്വീകരിക്കുകയാണ്.കോന്നി സി.എച്ച്.സി തണ്ണിത്തോട്ടിലേക്ക് മാറ്റാൻ തീരുമാനമായതായി ജനപ്രതിധികൾ താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിക്കുകയായിരുന്നു . അറിയിച്ചു
Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം