കെഎസ്ആര്ടിസിയുടെ പത്തനംതിട്ട-മൈസൂര് സൂപ്പര് ഡീലക്സ് സര്വീസിന്റെ ഫ്ളാഗ് ഓഫ് വീണാ ജോര്ജ് എംഎല്എ പത്തനംതിട്ടയില് നിര്വഹിച്ചു. ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് കെ. അനില്കുമാര്, മാത്യൂസ് ജോര്ജ്, വി.കെ. പുരുഷോത്തമന്പിള്ള, എന്. സജികുമാര്, നൗഷാദ് കണ്ണങ്കര, എം.ഇക്ബാല്, അബ്ദുള് ഷുക്കൂര്, ഡിറ്റിഒ സി. ഉദയകുമാര്, ഡിപ്പോ എന്ജിനിയര് രാജു, ജി. ഗിരീഷ് കുമാര്, പോള്സന് ജോസഫ്, രാജന് ആചാരി തുടങ്ങിയവര് പങ്കെടുത്തു. രണ്ട് ബസുകളാണ് മൈസൂര് സര്വീസിനായി കെഎസ്ആര്ടിസി സജ്ജമാക്കിയിട്ടുള്ളത്. ദിവസവും വൈകിട്ട് ആറിന് പത്തനംതിട്ടയില് നിന്നും മൈസൂരില് നിന്നും ബസുകള് പുറപ്പെടും. പിറ്റേന്ന് രാവിലെ 7.15ന് യഥാക്രമം മൈസൂരിലും പത്തനംതിട്ടയിലും ബസുകള് എത്തും. പത്തനംതിട്ട-മൈസൂര് നിരക്ക് 690 രൂപയാണ്. കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃശൂര്, അഴിക്കോട്, ഷൊര്ണൂര്, ബത്തേരി വഴിയാണ് ബസ് മൈസൂരിലെത്തുകയെന്ന് ഡിറ്റിഒ സി. ഉദയകുമാര് അറിയിച്ചു
Related posts
-
15-ാമത് കേരള തപാല് സ്റ്റാമ്പ് പ്രദർശന ലോഗോ പുറത്തിറക്കി
15-ാമത് കേരള തപാല് സ്റ്റാമ്പ് പ്രദർശന ലോഗോ പുറത്തിറക്കി:തപാല്വകുപ്പ് കേരള മേഖല സംഘടിപ്പിക്കുന്ന പ്രദർശനം 2026 ജനുവരി 20 മുതൽ 23... -
ബിജെപിയുടെ രാപ്പകല് സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു
ശബരിമലയിലെ സ്വര്ണ്ണക്കൊള്ളയ്ക്കെതിരെ ബിജെപിയുടെ രാപ്പകല് സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു .സെക്രട്ടേറിയറ്റിന് മുന്നിലെ ഒന്നാം സമരഗേറ്റിലേക്ക് പ്രകടനമായെത്തിയ ബിജെപി നേതാക്കളും... -
നവീകരിച്ച കോന്നി സപ്ലൈകോ സൂപ്പര്മാര്ക്കറ്റ് ഉദ്ഘാടനം ചെയ്തു
konnivartha.com: വിലക്കുറവില് വെളിച്ചെണ്ണ ലഭ്യമാക്കാന് സര്ക്കാര് നടപടി സ്വീകരിക്കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്. നവീകരിച്ച...
