കോന്നി ആന താവളത്തിലെ കുട്ടിയാന പിഞ്ചു വിനു രോഗം .ആനകുട്ടി അവശ നിലയിലാണ്.കുട്ടിയാനക്ക് ചികിത്സ തുടങ്ങി .മരണം സംഭവിക്കാവുന്ന അതി മാരക മായ വൈറസ് ബാധ ഉണ്ട്.രക്ത പരിശോധനയില്‍ ആണ് രോഗം സ്ഥിതീകരിച്ചത് .ഗുളിക ,മരുന്ന് എന്നിവ നല്‍കുന്നു .കഴിഞ്ഞിടെ അഞ്ചു ആനകള്‍ ആണ് ഇവിടെ രോഗം വന്നു ചരിഞ്ഞത് .എല്ലാ ആനകള്‍ക്കും വൈറസ് ബാധയും ,എരണ്ട കെട്ടും ഉണ്ടായിരുന്നു .കോന്നി ആനത്താവളം എക്കോ ടൂറിസം കേന്ദ്രം ആക്കിയതില്‍ പിന്നെ വനപാലകര്‍ക്ക് സന്ദര്‍ശകരുടെ ഫീസ്സില്‍ മാത്രമാണു കണ്ണ്.ആനകള്‍ക്ക് ശരിയായ പരിചരണം കിട്ടുന്നില്ല.കൂടുതല്‍ ആളുകള്‍ ഇവിടെ എത്തുമ്പോള്‍ പല വിധ രോഗങ്ങളും വായുവിലൂടെ കുട്ടിയാനകള്‍ക്ക് എത്തപ്പെടും.നിരീക്ഷ ക്യാമറാകള്‍ ഉണ്ടെങ്കിലും ആനകളുടെ ശാരീരിക അവസ്ഥകള്‍ക്ക് അനുസരിച്ചുള്ള ചികിത്സയോ ആഹാരമോ കിട്ടുന്നില്ല.വനത്തില്‍ ഉള്ള ചണ്ണയും,മറ്റു കാട്ടു വള്ളികളും ആണ് ആനയുടെ ആരോഗ്യം കാക്കുന്നത് .ഇവിടെ അത് കൊടുക്കാറില്ല.ഓലയും മറ്റും എത്തിക്കും .രാസ വസ്തുക്കള്‍ ഇട്ടു വളര്‍ത്തിയ തെങ്ങിലെ ഓലയാണ് ആനകള്‍ക്ക് കൊടുക്കുന്നത് .ആനകളെ സ്വാഭാവിക ആവസ്ഥ വ്യവസ്ഥയില്‍ വളര്‍ത്താന്‍ കോന്നി തണ്ണിതോടില്‍ പദ്ധതി ഉണ്ടായിരുന്നു .എന്നാല്‍ ചിലര്‍ അട്ടി മറിച്ചു.
Trending Now
- ഓണ സദ്യ , അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം