ആശ്ചര്യ ചൂഢാമണിയുടെ കർത്താവും ചെന്നീർക്കര സ്വരൂപത്തിന്‍റെ അധിപനുമായ ശക്തിഭദ്രനുമായി ബന്ധപ്പെട്ട് കൊടുമണ്‍ ഗോപാല കൃഷ്ണന്‍ രചിക്കുന്ന സംസ്കൃത നാടകമാണ് മഹാകവി ശക്തി ഭദ്രന്‍.നാടക രംഗത്ത് നിരവധി പുരസ്കാരം ലഭിച്ച ഗോപാലകൃഷ്ണന്‍ നാടക രചനയിലാണ് .സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ ഗോപാലകൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന നാടകങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നുണ്ട് .പത്തനംതിട്ട കൊടുമണ്‍ നിവാസിയായ ഗോപാലകൃഷ്ണന് ശക്തി ഭദ്രന്‍റെ ജീവിത കഥ നാടകമാക്കുവാന്‍ ഉള്ള രചനയിലാണ് .ശക്തിഭദ്രൻ കുന്നത്തൂർ താലൂക്കിൽ ഉൾപെട്ട കൊടുമൺ പകുതിയിൽപെട്ട ചെന്നീർക്കര സ്വരൂപം എന്ന ബ്രാഹ്മണ പ്രഭുകുടുംബത്തിലാണ് ജനിച്ചത് . ചെന്നീർക്കര സ്വരൂപത്തെക്കുറിച്ച് ഉള്ള ആധികാരിക രേഖകളും കണ്ടെത്തലുകളും പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ വീരയോദ്ധാവായ ശ്രീ.വേലുത്തമ്പി ദളവ വീരമൃത്യുവരിച്ച മണ്ണടിയിൽ ഉള്ള വാക്കവഞ്ഞിപ്പുഴ മഠവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാലക്രമത്തിൽ ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ഇവരെ 966 ൽ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു എന്നും പറയപ്പെടുന്നു. (കുടുംബ സ്വത്തുക്കൾ ഉൾപ്പെടെ). പഴയ മലയാണ്മ ലിപിയിൽ എഴുതി രേഖപ്പെടുത്തിയിട്ടുള്ള ദത്തോലക്കരണം (എഴുത്തോല) ഇന്നും മഠത്തിൽ സൂക്ഷിച്ചിട്ടുള്ളതായി കാണാവുന്നതാണ്. ശക്തിഭദ്രനും ചിലന്തി അമ്പലവും ശക്തിഭദ്ര കുടുംബത്തിന്റെ ആസ്ഥാനം കൊടുമൺ പള്ളിയറ ദേവീക്ഷത്രത്തിന് സമീപമുള്ള കോയിക്കൽ കൊട്ടാരം ആയിരുന്നു എന്ന് വ്യക്തമായി കാണുന്നു. ക്ഷേത്ര സ്പർശികളായ കല്പിത കഥകൾ പരിശോധിച്ചാൽ അവയിൽ ചിലത് ചരിത്രസംഭവങ്ങളുമായി അടുത്ത് കിടക്കുന്നതായി കാണാൻ കഴിയും. പുരാതനകാല ജനതയുടെ ആചാരാനുഷ്ഠാനങ്ങളും അവരുടെ ജീവിതചര്യകളും മനസ്സിലാക്കുവാൻ ചില ലിഖിതങ്ങളും വാസ്തു ശില്പങ്ങളും ഗ്രന്ഥസമുച്ഛയങ്ങളും സ്ഥലത്തെ മറ്റു പുരാവസ്തുക്കളും പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഉജ്ജ്വങ്ങളായ എത്രയോ ആവിഷ്കാരങ്ങൾ ഉടലെടുത്തത് ക്ഷേത്രസങ്കേതങ്ങളിൽ വച്ചാണ്. അതിൽ മേൽപ്പത്തൂരും, പൂന്താനവും, കാളിദാസനും തുടങ്ങിയ നിരവധി സാഹിത്യ കലാകാരന്മാരുടെ വിജ്ഞാനരശ്മികൾ വിതറിയ സന്ദർഭങ്ങൾ ക്ഷേത്രങ്ങളായിരുന്നു എന്നു പറയപ്പെടുന്നു. അതുപോലെതന്നെ ശക്തിഭദ്രമഹാകവിക്ക് തന്റെ കാവ്യമായ ആശ്ചര്യചൂഢാമണി രചിക്കാനിടയായ വിജ്ഞാന ഉദയം ലഭിച്ചത് പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം) ആയിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്.സംസ്കൃത നാടക രംഗത്ത് കൊടുമണ്‍ ഗോപാലകൃഷ്ണന്‍ ശക്തി ഭദ്രനുമായി കടന്നു വരുമ്പോള്‍ അതൊരു മുതല്‍കൂട്ടാകും .
Related posts
-
സിനിമാ ആവേശത്തിനൊപ്പം ജീവരക്ഷാ സന്ദേശവും; ശ്രദ്ധേയമായി ‘സിനി ബ്ലഡ്’
മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേള ലോകോത്തര സിനിമകൾക്ക് വേദിയാകുമ്പോൾ, മനുഷ്യത്വത്തിൻ്റെ മഹത്തായ സന്ദേശവുമായി മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്റർ പരിസരം... -
കേരളത്തിന്റെ അന്താരാഷ്ട്ര തിരയുത്സവത്തിന് പ്രൗഢ തുടക്കം
കേരളത്തിന്റെ അന്താരാഷ്ട്ര തിരയുത്സവത്തിന് അനന്തപുരിയിൽ പ്രൗഢഗംഭീര തുടക്കം. 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി... -
PRESIDENT OF INDIA IN MANIPUR; ATTENDS CIVIC RECEPTION AND LAYS FOUNDATION STONES AND INAUGURATES VARIOUS DEVELOPMENTAL PROJECTS AT IMPHAL
The President of India, Droupadi Murmu, attended civic reception hosted by the government of Manipur...
