കോന്നി വനം ഡിവിഷന്‍റെ ഭാഗമായ നടുവത്ത് മൂഴി പൂമരുതി കുഴി കിളിയറയില്‍ പുലിയുടെ സാന്നിധ്യം വീണ്ടും വനം വകുപ്പ് സ്ഥിതീകരിച്ചു .പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു കാത്തിരിക്കുകയാണ് വന പാലകര്‍ .ജന വാസ മേഖലയാണ് ഇവിടെ .രണ്ടു മാസം മുന്‍പ് പാടത്ത് ഒരു പുലി കെണിയില്‍ കുടുങ്ങിയിരുന്നു .പൂമരുതി കുഴി ഗീതാ ഭവനത്തില്‍ വിനോദിന്‍റെ വളര്‍ത്തു നായയെ പുലി പിടിച്ചു കൊണ്ട് പോയി .കാട്ടു പന്നിയുടെ അവശിഷ്ടം സമീപത്തു കണ്ടെത്തി .ഇതിനെ പുലിയാണ് പിടിച്ചത് എന്ന് വനപാലകര്‍ പറഞ്ഞു .പുലിയുടെ കാഷ്ടത്തില്‍ പന്നിയുടെ അവശിഷ്ടം ഉണ്ടായിരുന്നു .പൂമരുതി കുഴി ,തട്ടാ കുടി എന്നീ സ്ഥലങ്ങള്‍ ജനവാസ കേന്ദ്രമാണ് .രാത്രിയില്‍ ജനങ്ങള്‍ ശ്രദ്ധിക്കണം എന്ന് വന പാലകര്‍ അറിയിച്ചു . രാത്രിയില്‍ വളര്‍ത്തു നായ ,ആട് ,പശു എന്നിവയുടെ നിലവിളി കേട്ടാല്‍ പുലിയുടെ സാന്നിധ്യം ഉറപ്പിക്കാം .അങ്ങനെ ഉണ്ടായാല്‍ വനപാലകരെ വിവരം അറിയിക്കണം .ഒറ്റയ്ക്ക് രാത്രികാലങ്ങളില്‍ ഇറങ്ങി നടക്കരുത് .വെള്ള പാത്രം വീടിന്‍റെ സമീപത്ത് നിന്നും ഒഴിവാക്കണം . വീടിന് സമീപം കാട് പിടിച്ചു കിടക്കുന്ന സ്ഥലം വൃത്തിയാക്കണം .രാത്രിയിലാണ് പുലി ഇര തേടി യിറങ്ങുന്നത് .പുലി കെണികൂട്ടില്‍ നായയെ കെട്ടി ഇട്ടിട്ടുണ്ട് .കൂടിന് സമീപം നിരീക്ഷണം ഉണ്ടാകും .
Trending Now