മലേഷ്യയുടെ പഴ വര്‍ഗ്ഗമായ റംബൂട്ടാൻ കൃഷി കോന്നിയില്‍ പച്ച പിടിച്ചു .റബ്ബര്‍ വെട്ടി മാറ്റി പലരും ഈ കൃഷിയിലേക്ക് എത്തി .നല്ല കായ ഫലം ഉള്ള ഒരു റംബൂട്ടാൻ മരത്തില്‍ നിന്നും വര്‍ഷം അന്‍പതിനായിരം രൂപാ ലഭിക്കുന്നു .കോന്നി യില്‍ വിളഞ്ഞ റംബൂട്ടാൻ പഴങ്ങള്‍ കടല്‍ കടന്ന് ഗള്‍ഫു നാടുകളിലേക്ക് പറക്കുകയാണ് .ഒരു കിലോ റംബൂട്ടാന് ഇന്ന് ഇരുനൂറ്റി ഇരുപതു രൂപ വിലയുണ്ട് .ഗള്‍ഫില്‍ ഇതിന് കൂടിയ വില കിട്ടുന്നു .രാജ്യ വ്യാപകമായി റംബൂട്ടാൻ പഴത്തിനു ആവശ്യക്കാര്‍ കൂടി .കോന്നിയില്‍ ഏക്കര്‍ കണക്കിന് റംബൂട്ടാൻ കൃഷിയുണ്ട് .ഏതാനും വര്ഷം മുന്‍പാണ് റംബൂട്ടാൻ കൃഷി കോന്നിയില്‍ തുടങ്ങിയത് .ആദ്യ കാലങ്ങളില്‍ ഈ പഴത്തിന്റെ ഗുണങ്ങള്‍ അറിഞ്ഞില്ല.പ്രോട്ടീന്‍ കലവറയാണ് റംബൂട്ടാൻ.നിറയെ പോഷക മൂല്യം ഉള്ള റംബൂട്ടാൻ പഴം തമിഴ്നാട്ടിലെ കമ്പോളത്തിലും വിലയുണ്ട് .ഒരു തൈ വളരാന്‍ മൂന്നു വര്‍ഷം മതി .മൂന്നു നിറത്തില്‍ റംബൂട്ടാൻ പഴം ഉണ്ട് .ചുമപ്പ് ,ഓറഞ്ചും,മഞ്ഞയും ,ചുമപ്പിനു ആണ് ആവശ്യക്കാര്‍ ഏറെ .ഉള്ളില്‍ ഉള്ള ഫലം കാന്തി തിന്നും .നല്ല മധുരം ഉണ്ട് .ഈ കൃഷിക്ക് ചെലവ് കുറവും വരുമാനം കൂടുതലുമാണ് .മൂന്നാം വര്ഷം കായിക്കും .രോഗങ്ങള്‍ കുറവാണ് .ഒരു ഏക്കറില്‍ അമ്പതു വൃഷം വളര്‍ത്താം .വേനലില്‍ വെള്ളം നനച്ചു കൊടുത്താല്‍ നന്നായി വളരും .കാലിവളവും പച്ചില വളവും മതിയാകും .റംബൂട്ടാൻ തൈകള്‍ വില്‍പ്പന ഉള്ള ഏറെ സ്ഥലം കോന്നിയില്‍ ഉണ്ട്
Trending Now
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം