നോർക്കയ്ക്കു കീഴിൽ രൂപീകരിക്കുന്ന ലോക കേരള സഭയിൽ കർണാടകയ്ക്കു 13 പ്രതിനിധികള്‍ ഉണ്ടാകും എന്ന് ബാംഗ്ലൂര്‍ മലയാളി സംഘടനകള്‍ പ്രതീക്ഷിക്കുന്നു . രാജ്യത്തിനകത്ത് കർണാടകയിലെ ബാംഗ്ലൂര്‍ നിന്നാകും ഏറ്റവും കൂടുതൽ അംഗങ്ങളുണ്ടാകുക. മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള മലയാളി ജനസംഖ്യയുടെ അടിസ്ഥാനത്തിലാണു ലോക കേരള സഭയിലെ പ്രാതിനിധ്യം തീരുമാനിച്ചത്. അംഗങ്ങളിൽ പ്രവാസി തിരിച്ചറിയൽ കാർഡുള്ള 500 സംഘടനാ പ്രതിനിധികൾക്കു മുൻഗണന ലഭിക്കും . 2018 ലാണ് ആദ്യ കേരള സഭ നടക്കുക. പ്രവർത്തനത്തിനു നോർക്ക കരടു രേഖ തയാറാക്കി. അടുത്തമാസം ഇതു മന്ത്രിസഭ പരിഗണിക്കുന്നതോടെ അന്തിമ രൂപമാകും. സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെ (സിഡിഎസ്) സർവേ പ്രകാരമാണു വിവിധ രാജ്യങ്ങളിലെയും സംസ്‌ഥാനങ്ങളിലെയും മലയാളികളുടെ ജനസംഖ്യ കണക്കാക്കിയിരിക്കുന്നത്. ഇതുപ്രകാരം യുഎഇയ്ക്കാണ് രാജ്യത്തിന് പുറത്ത് ഏറ്റവും കൂടുതൽ പ്രതിനിധികളെ ലഭിക്കുക-40 എണ്ണം. സൗദി അറേബ്യയിൽനിന്ന് 26 പേരുണ്ടാകും.
Related posts
-
അർധവാർഷിക (ക്രിസ്മസ്) പരീക്ഷക്ക് ഇന്ന് തുടക്കം
സംസ്ഥാനത്തെ സ്കൂളുകളിൽ അർധവാർഷിക (ക്രിസ്മസ്) പരീക്ഷക്ക് ഇന്ന് തുടക്കം. എൽപി വിഭാഗം പരീക്ഷകൾ 17നാണ് ആരംഭിക്കുക. ഒന്നു മുതൽ പത്ത്... -
കാനന പാത വഴിയെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുന്നു; ഇതുവരെ എത്തിയത് ഒരു ലക്ഷത്തിലധികം പേർ
ആകെ ദർശനത്തിന് എത്തിയ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു അയ്യപ്പ ദർശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ... -
ശബരിമല സ്വർണക്കൊള്ള: യുഡിഎഫ് എംപിമാർ ഇന്ന് പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കും
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ യുഡിഎഫ് എംപിമാർ തിങ്കളാഴ്ച പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കും. രാവിലെ 10.30-ന് പാർലമെൻറ് കവാടത്തിൽ ധർണ നടത്തും....
