Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

ജിമിക്കിക്കമ്മല്‍’ കളിച്ചാല്‍ ജിമിക്കിക്കമ്മല്‍ സമ്മാനം

admin

സെപ്റ്റംബർ 21, 2017 • 2:59 pm

ടൊറന്റോ: കേരളക്കരയെയാകെ ചിലങ്കകെട്ടിയാടിച്ച ‘ജിമിക്കിക്കമ്മല്‍’ എന്ന ഗാനത്തിനൊപ്പം നൃത്തമാടാന്‍ തയ്യാറാണോ. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു ജിമിക്കിക്കമ്മലും പ്രശസ്തിപത്രവും. ടൊറന്റോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ ടു കേരള മലയാളം മൂവി’ എന്ന കമ്പനിയാണ് കാനഡയിലെ നര്‍ത്തകര്‍ക്കായി ഈ മത്സരം സംഘടിപ്പിക്കുന്നത്. ഈ ഗാനം ഉള്‍പ്പെടുന്ന മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്‍റെ പുസ്തകം’ കാനഡയില്‍ പ്രദര്‍ശനത്തിന് എത്തുന്നതിന്‍റെ ഭാഗമായാണ് മത്സരം. ഒന്നാംസമ്മാനത്തിന് പുറകെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹനസമ്മാനവുമുണ്ട്.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജിമിക്കിക്കമ്മല്‍ ഗാനത്തിനൊപ്പം, കാനഡയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച നൃത്തരംഗത്തിന്‍റെ വീഡിയോ twokerala@hotmail.com, twokerala@gmail.com എന്നീ ഇമെയില്‍ വിലാസങ്ങളില്‍ ഒന്നിലേക്ക് അയയ്ക്കുക. വീഡിയോ ലഭിക്കേണ്ട അവസാന തിയതി ഞായറാഴ്ച [സെപ്റ്റംബര്‍ 24] ഉച്ചയ്ക്ക് 12 ആണ്. ഞായറാഴ്ച യോര്‍ക്ക്‌ സിനിമാസിലെ ചിത്രത്തിന്‍റെ പ്രദര്‍ശനവേളയില്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 6478927650 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.

ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെപ്പോലും അദ്ഭുതപ്പെടുത്തിയ സ്വീകാര്യതയാണ് ‘എന്റമ്മേടെ ജിമിക്കിക്കമ്മല്‍’ എന്ന ഗാനത്തിന് മലയാളിപ്രേക്ഷകരില്‍നിന്ന് ലഭിച്ചത്. അറിയപ്പെടുന്നവരും അല്ലാത്തവരുമായവര്‍ അണിനിരന്ന നൃത്തരംഗങ്ങളുടെ നൂറുകണക്കിന് വീഡിയോകളാണ് ചുരുങ്ങിയ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ ഗാനം സൃഷ്ടിച്ച അലമാലകള്‍ കേരത്തിന് പുറത്തേക്കും വീശിയടിച്ചപ്പോള്‍ കാനഡയിലും ജിമിക്കിക്കമ്മല്‍ നൃത്തത്തിന്‍റെ ഒട്ടേറെ വീഡിയോകള്‍ കാനഡയിലും പുറത്തിറങ്ങി. ഈ സാഹചര്യത്തിലാണ് പ്രവാസിനര്‍ത്തകര്‍ക്ക് വേണ്ടി ടു കേരള മലയാളം മൂവി മത്സരം സംഘടിപ്പിക്കുന്നത്.

ഗാനത്തോടോപ്പം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ‘വെളിപാടിന്‍റെ പുസ്തകം’ ഈ വാരാന്ത്യമാണ് കാനഡയില്‍ പ്രദര്‍ശനത്തിന് എത്തുന്നത്‌.റിച്ച്മണ്ട്ഹില്‍, സ്കാര്‍ബറോ എന്നിവിടങ്ങളിലായി നാല് പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
റിച്ച്മണ്ട് ഹില്ലിലെ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] സെപ്റ്റംബര്‍ 22 [വെള്ളി] രാത്രി 9:45നും 23, 24 തിയതികളില്‍ വൈകിട്ട് 4.00നും ചിത്രം പ്രദര്‍ശിപ്പിക്കും. മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE] 24ന് [ഞായര്‍] ഉച്ചയ്ക്ക് 1:30നാണ് പ്രദര്‍ശനം.

മോഹന്‍ലാലിനെ നായകനാക്കി പ്രമുഖസംവിധായകന്‍ ലാല്‍ ജോസിന്‍റെ ആദ്യചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. മോഹന്‍ലാല്‍ രണ്ട് വ്യതസ്ത ഭാവത്തില്‍ എത്തുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജനാണ് നായിക.
ടിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക. ഫോണ്‍: 6478927650

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു