കോന്നി:സി പി എം എന്നും തലയുയര്‍ത്തി നിന്നത് കോന്നി മങ്ങാരം സഖാക്കളെ കണ്ട്.നാല് മുന്‍ പ്രവര്‍ത്തകര്‍ അടക്കം നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാറി നില്‍ക്കുന്നു .സി.പി എം ന്‍റെ മുന്‍കാല നേതാക്കളായ സജികുമാര്‍ ആലുംതിട്ട മണ്ണില്‍ ,ഹരികുമാര്‍ കോനാട്ട്,രജി ചെങ്കിലാത്ത്,മനോജ് പുളിവേലില്‍ എന്നിവര്‍ പാര്‍ട്ടി വിട്ടു .ഇവര്‍ സി പി ഐ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു .സി പി എം പാര്‍ട്ടി കോട്ടയായി അറിയപ്പെട്ടിരുന്ന മങ്ങാരം മാറി ചിന്തിക്കുന്നുമ്പോള്‍ സി പി എം പ്രാദേശിക നേതാക്കള്‍ മറുപടി ഇല്ലാത്തവരാകുന്നു .സി പി എം പാര്‍ട്ടിയുടെ കൊടി യും മുദ്രാവാക്യങ്ങളും മാത്രമേ കഴിഞ്ഞ കാലങ്ങളില്‍ മങ്ങാരം നിവാസികള്‍ ശ്രവിച്ചിട്ടുള്ളൂ.ഇപ്പോള്‍ ബി ജെ പി യുടെ സ്വരം കേള്‍ക്കുന്നു .കോണ്‍ഗ്രസ് പ്രസ്ഥാനം നേതാക്കളില്‍ മാത്രമാകുമ്പോള്‍ മങ്ങാരത്തിന്‍റെ മണ്ണില്‍ ഉടന്‍ തന്നെ സി പി ഐ യുടെ പതാക പാറും .അത് സി പി മ്മിന് കനത്ത തിരിച്ചടിയാകും .സി പി എം ന്‍റെ നാല് പ്രാദേശിക നേതാക്കളുടെ അലംഭാവം ഒന്ന് കൊണ്ട് മാത്രമാണ് സജീവ പ്രവര്‍ത്തകരായ സി പി എം പ്രവര്‍ത്തകര്‍ കൂട് മാറി സി പി ഐ യില്‍ ചേര്‍ന്നത് .മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സജി കുമാറിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ പേരില്‍ പാര്‍ട്ടി പുറത്താക്കി എങ്കിലും പാര്‍ട്ടിയുടെ അനുഭാവി യായി തുടര്‍ന്നു .,ഹരികുമാര്‍ കോനാട്ട്,രജി ചെങ്കിലാത്ത്,മനോജ് പുളിവേലില്‍ എന്നിവര്‍ സി പി എം ചെങ്കോട്ടയായ മങ്ങാരത്തിന്‍റെ നട്ടെല്ല് ആയിരുന്നു .പാര്‍ട്ടി ഇവരെ പിന്നീട് തഴഞ്ഞു.സി പി എം എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യം കോന്നിയില്‍ മുഴക്കിയ 25 മുന്‍ കാല പ്രവര്‍ത്തകര്‍ കൂടി സി പി ഐ യില്‍ ഉടന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്ന് അറിയുന്നു .സി പി എം കോട്ടയില്‍ സി പി ഐ യുടെ കൊടി പാറും.
സി പി എം മങ്ങാരം പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി ലോക്കല്‍ ,ഏരിയാ കമ്മറ്റികളോട് മറുപടി പറയാന്‍ വിഷമിക്കുമ്പോള്‍ സി പി എം പാര്‍ട്ടി തലത്തില്‍ പ്രാദേശിക നേതാക്കളോട് വിശദീകരണവും നടപടികളും എടുക്കുവാന്‍ ബാധ്യസ്തമാകും .
Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം