Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

“ഈ “കാര്യത്തില്‍ മാത്രം കോന്നിയിലെ സ്കൂളുകള്‍ക്ക് ജാഗ്രത ഇല്ല

admin

സെപ്റ്റംബർ 26, 2017 • 4:26 pm

വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ കാലത്ത് ശുചിത്വം പാലിക്കാന്‍ സാനിറ്ററി നാപ്കിന്‍ സുലഭമാക്കുവാന്‍ കോന്നിയില്‍ നടപടിയില്ല .കോന്നി വിദ്യാഭ്യാസ മേഖലയില്‍ ഇത്തരത്തില്‍ ഉള്ള പദ്ധതികള്‍ നടപ്പിലാക്കണം എന്നുള്ള രക്ഷാകര്‍ത്ത- അധ്യാപക യോഗത്തിലെ അഭിപ്രായം നടപ്പിലാക്കാന്‍ കഴിയുന്നില്ല .കോന്നിയില്‍ 6 കോളേജും പത്തോളം സ്കൂളും ഉണ്ട് .പക്ഷെ പെണ്‍കുട്ടികളുടെ “ഈ “കാര്യത്തില്‍ മാത്രം സ്കൂളുകള്‍ക്ക് ജാഗ്രത ഇല്ല.

കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ (എന്‍.സി.ഡി.സി) കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) ഫണ്ട് സമാഹരിച്ച് സ്വച്ഛ് സഹേലി (ക്ലീന്‍ ഫ്രണ്ട്) നടപ്പിലാക്കുവാന്‍ കഴിയും എങ്കിലും കോന്നിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല . സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കുന്ന പദ്ധതിയാണ് സ്വച്ഛ് സഹേലി .വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ കാലത്ത് ശുചിത്വം പാലിക്കാന്‍ സാനിറ്ററി നാപ്കിന്‍ സുലഭമാക്കുകയും ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു