ഷാര്‍ജയിൽ ജയിലിലായിരുന്ന 149 ഇന്ത്യക്കാരെ മോചിപ്പിച്ചു
….
ഷാര്‍ജയിൽ ജയിലിലായിരുന്ന 149 ഇന്ത്യക്കാരെ മോചിപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പെട്ടവർക്കാണ് മോചനം ലഭിച്ചിരിക്കുന്നത്. 20 വയസുമുതൽ 62 വയസുവരെയുള്ളവരാണ് മോചിതരായത്. നാടുകടത്തൽ ശിക്ഷയിൽനിന്ന് എല്ലാവരും ഒഴിവായി.
ടാക്സി ഡ്രൈവറായി വന്ന സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിൽ 15 വർഷം ജയിൽ ശിക്ഷ അനുഭവിച്ച 68 വയസുകാരനായ മുസ്തഫയും മോചിതനായി.
യുഎഇയിലേക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിയെത്താമെന്ന വ്യവസ്ഥയിലാണ് മോചനം. മോചിപ്പിക്കപ്പെട്ടവർക്ക് ഷാർജയിൽ ജോലിചെയ്യാനുള്ള തടസവും ഇല്ലാതാക്കിയിട്ടുണ്ട്.
ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ വിദേശീയരേയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read Next
Deprecated: comments.php ഇല്ലാത്ത തീം എന്ന ഫയൽ 3.0.0 പതിപ്പ് മുതൽ പകരം വയ്ക്കാൻ ഒന്നുമില്ലാതെ ഒഴിവാക്കപ്പെട്ടു. താങ്കളുടെ തീമില്‍ ഒരു comments.php ടെമ്പ്ലേറ്റ് കൂടി ഉള്‍പ്പെടുത്തുക. in /home/konnivartha/htdocs/www.konnivartha.com/wp-includes/functions.php on line 6131

മറുപടി രേഖപ്പെടുത്തുക