Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

കോന്നി താലൂക്കില്‍ അസി .ലേബര്‍ ഓഫീസ് വേണം

admin

ഒക്ടോബർ 5, 2017 • 2:37 pm

 

കോന്നിയില്‍ ആര്‍ ടി ഓഫീസ് ആരംഭിക്കാനുള്ള തീരുമാനത്തെ സതേണ്‍ മോട്ടോര്‍ ആന്‍ഡ്‌ റോഡ്‌ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്‌സ്‌ യുണിയന്‍ (ഐ എന്‍ ടി യു സി )ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.താലൂക്ക് ആസ്ഥാനമായിട്ടും കോന്നിയില്‍ അസി.ലേബര്‍ ഓഫീസറുടെ കാര്യാലയം തുറക്കാത്തതിനാല്‍ മലയോര മേഖലയിലെ തൊഴിലാളികളുടെ അവകാശാനുകുല്യങ്ങള്‍ ലഭ്യമാകുന്നതിന് കാലതാമസം ഉണ്ടാകുന്നു.നിയോജകമണ്ഡലത്തിലെ സീതത്തോട് ,ചിറ്റാര്‍ പഞ്ചായത്തുകള്‍ ഇപ്പോളും റാന്നി അസി.ലേബര്‍ ഓഫീസറുടെ കീഴിലും കലഞ്ഞൂര്‍,ഏനാദിമംഗലം പഞ്ചായത്തുകള്‍ അടൂര്‍ ഓഫീസറുടെ അധികാരത്തിന്‍റെ പരിധിയിലുമാണ് .മരത്തില്‍ നിന്ന് വീണു അപകടം സംഭവിക്കുന്ന ഘട്ടത്തിലും,ചുമട്ടുതൊഴിലാളി മേഖലയില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തിലും നിയമപ്രകാരം ജില്ലാ ലേബര്‍ ഓഫീസര്‍ തീരുമാനം എടുക്കുന്നത് എ എല്‍ ഒ യുടെ സ്ഥല പരിശോധന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്.വിപുലമായ വിസ്തൃതി ഉള്ളതിനാല്‍ ഇപ്പോള്‍ അസി .ലേബര്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടിന് കാലതാമസം നേരിടുന്നു.അതനുസരിച്ച് തീരുമാനം ആകാതെ തൊഴില്‍ തര്‍ക്കങ്ങളും നീളുന്നു.മറ്റു ജില്ലകളില്‍ പരിശോധനവിഭാഗം,ജനറല്‍ എന്നി തസ്തികകളില്‍ രണ്ടു ഡി എല്‍ ഒ മാര്‍ ഉള്ളപോള്‍ പത്തനംതിട്ടയില്‍ ഒരു ജില്ലാ ലേബര്‍ ഓഫീസര്‍ മാത്രമാണ് ഉള്ളത്.സിപിഎം തൊഴില്‍ വകുപ്പ് ഭരിക്കുമ്പോള്‍ സി ഐ ടി യു മൌനം പാലിക്കുന്നത് തൊഴിലാളി വഞ്ചനയാണെന്നും യോഗം കുറ്റപ്പെടുത്തി.പ്രസിഡന്റ് സുരേഷ് കൊക്കാതോട് അധ്യക്ഷത വഹിച്ചു.യുണിയന്‍ സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.എ .സുരേഷ്കുമാര്‍,എം സി ഷെരിഫ്,എസ് .നഹാസ് ,പ്രക്കാനം ഗോപാലകൃഷ്ണന്‍,വി എന്‍ ജയകുമാര്‍,മുഹമ്മദ് യാസിന്‍,തോമസ്‌ പി മാത്യു ,സുല്‍ഫി രാജന്‍,നുറുദീന്‍,ലിനു വര്‍ഗിസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു