കോന്നി :കോന്നി കൃഷി ഭവന്‍റെ കീഴില്‍ ഉള്ള അട്ടച്ചാക്കല്‍ ഏലായില്‍ അടുത്ത ആഴ്ച നെല്‍വിത്ത് വിത ഉത്സവം നടക്കും .പതിനാലു ഏക്കര്‍ ഏലായും നെല്‍ വിത്തിനെ സ്വീകരിക്കാന്‍ തയ്യാറായി .
എല്ലാ വര്‍ഷവും മുങ്ങാതെ നെല്‍ കൃഷി നടക്കുന്ന കോന്നിയിലെ ഏക ഏലായാണ് അട്ടച്ചാക്കല്‍ .കണ്ടം ഉഴുതു മറിക്കുവാന്‍ കാളയും കലപ്പയും ഉള്ള കര്‍ഷകരായിരുന്നു ഈ ഏലായുടെ ഉടമകള്‍ .കാലം കഴിഞ്ഞതോടെ നെല്‍ കൃഷി പണികള്‍ ചെയ്യുന്നതിന് ആളെ കിട്ടാതെ ആയെങ്കിലും ചിലര്‍ ബംഗാളികളെ ഉപയോഗിച്ചും കൃഷി നടത്തി .കോന്നി ബ്ലോക്കില്‍ നിന്നും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉഴുതു മറിക്കുവാന്‍ ഉള്ള യന്ത്രം വാങ്ങിയതോടെ കൂടുതല്‍ കര്‍ഷകര്‍ നെല്‍ കൃഷിയിലേക്ക് തിരിഞ്ഞു .വിത്തും ,വളവും നിര്‍ദേശവും കൃഷി ഭവന്‍ നല്‍കിയതോടെ അട്ടച്ചാക്കല്‍ ഏലാ കര്‍ഷകര്‍ സന്തോഷത്തിലാണ് .ഒരു തരി മണ്ണ് പോലും തരിശിടാതെ മുഴുവന്‍ ഏലായിലും കൃഷി പണികള്‍ തുടങ്ങി .യന്ത്ര സഹായത്തോടെ യുള്ള കൃഷിപ്പണികള്‍ക്ക് ഏലാ ഉടമകള്‍ തന്നെ മേല്‍നോട്ടം വഹിക്കുന്നു .വിത യന്ത്രവും കൊയ്ത്തു യന്ത്രവും കൂടി ലഭിച്ചാല്‍ എല്ലാ കൊല്ലവും ഇവര്‍ നെല്‍ കൃഷി ഇറക്കും .നെല്ലിനും ,അരിക്കും വില കൂടിയതോടെ കര്‍ഷകര്‍ക്ക് നെല്‍കൃഷി ലാഭകരമാണ് .ഇവിടെ ഉത്പാദിപ്പിക്കുന്ന നെല്ല് പൂര്‍ണ്ണമായും കര്‍ഷകരുടെ നിയന്ത്രണത്തില്‍ വിറ്റ്പോകും .
സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉള്ള പ്രോത്സാഹനം കിട്ടിയതോടെ വയല്‍ പണികള്‍ക്ക് ഊര്‍ജം കൂടി .മെതിയടി യന്ത്രം കൂടി ലഭിക്കുവാന്‍ ഉള്ള ശ്രമം തുടങ്ങി .അടുത്ത ആഴ്ച ഈ വയലുകളില്‍ നെല്‍ വിത്ത് വിതയ്ക്കും .അതൊരു ഉത്സവമാക്കുന്നതിന് ഉള്ള തയാര്‍ എടുപ്പിലാണ് കര്‍ഷകര്‍
Trending Now
- കോന്നിയില് സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്കാം