കെ എസ ഡി പി ഏറ്റു എടുത്ത പുനലൂര്‍ -റാന്നി സംസ്ഥാന പാതയിലെ കുഴികള്‍ അടച്ചു തുടങ്ങി .അറ്റകുറ്റ പണികള്‍ നടക്കാത്തതിനാല്‍ റോഡില്‍ പൂര്‍ണ്ണമായും കുഴികള്‍ നിറഞ്ഞിരുന്നു .യുദ്ധകാല അടിസ്ഥാനത്തില്‍ തകര്‍ന്നു കിടക്കുന്ന റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ പൊതു മരാമത് വിഭാഗം നടപടികള്‍ സ്വീകരിച്ചതോടെ കൂടുതല്‍ കുഴികള്‍ ഉള്ള കൂടല്‍ ,മുരിഞ്ഞകല്‍,കോന്നി ടൌണ്‍ എന്നിവടങ്ങളില്‍ റോഡു പണികള്‍ തുടങ്ങി .കോന്നി ട്രാഫിക് ജങ്ഷന്‍,കോന്നി കെ എസ് ആര്‍ ടി സി കൊര്‍ന്നെര്‍ എന്നിവടങ്ങളില്‍ പണികള്‍ തുടങ്ങി .റോഡു റോളര്‍ ഉപയോഗിച്ചുള്ള പണികളില്‍ കൃത്യത ഇല്ലാ എന്നൊരു പരാതി കച്ചവടക്കാര്‍ ഉയര്‍ത്തി .നിലവിലുള്ള റോഡില്‍ മാത്രമാണ് ടാറിംഗ് റോഡിനു പുറത്തു വലിയ കുഴികള്‍ ഉണ്ടെങ്കിലും ഇത് അടയ്ക്കുന്നില്ല .നാമ മാത്രമായ തുകയാണ് പാച്ചു വര്‍ക്ക് എന്ന നിലയില്‍ അനുവദിച്ചത് .കെ എസ് ഡി പി നാല് വരി പാത ഇവിടെ നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റു എടുത്തിരുന്നു .എന്നാല്‍ തുടര്‍ നടപടികള്‍ ഇല്ല.ഇതിനാല്‍ പി ഡബ്ലൂ വിഭാഗം കാര്യമായ പണികള്‍ നടത്തില്ല .റോഡു തകര്‍ച്ച ചൂണ്ടി കാണിച്ചു കൊണ്ട് കഴിഞ്ഞ മാസം കൊല്ലം ,പത്തനംതിട്ട ,കോട്ടയം കോണ്ഗ്രസ് വിഭാഗം ഒത്തു ചേര്‍ന്ന് കുമ്പഴയില്‍ ഏക ദിന സമരം നടത്തിയിരുന്നു .ശബരിമല തീര്‍ഥാടകര്‍ ഏറെആശ്രയിക്കുന്ന പുനലൂര്‍ കോന്നി കുമ്പഴ മൈലപ്ര മണ്ണാറകുളഞ്ഞി റോഡു ആണ് തകര്‍ന്നത് .ശബരിമല കാലത്ത് വീണ്ടും വിപുലമായ ടാറിംഗ് നടത്തിയാലെ ഗതാഗത ത്തിനു കാര്യമായ പ്രയോജനം ലഭിക്കൂ .
Trending Now