ദി സൗണ്ട് സ്‌റ്റോറി:റസൂല്‍ പൂക്കുട്ടി നായകന്‍
ഓസ്‌കാര്‍ പുരസ്‌കാരം നേടി മലയാളികളുടെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി നായകനാകുന്നു. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയുന്ന ചിത്രത്തിലൂടെയാണ് റസൂല്‍ പൂക്കുട്ടി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ദി സൗണ്ട് സ്‌റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്.
ഒരു സൗണ്ട് എഞ്ചിനീയര്‍ തൃശൂര്‍ പൂരത്തിന്റെ വിവിധ ശബ്ദങ്ങള്‍ പകര്‍ത്താന്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ഡോക്യുമെന്ററിക്ക് വേണ്ടി ഇക്കഴിഞ്ഞ തൃശൂര്‍ പൂരത്തിന്റെ ശബ്ദലേഖനം റസൂല്‍ പൂക്കുട്ടി നിര്‍വ്വഹിച്ചിരുന്നു. പൂരത്തിന്റെ ശബ്ദപ്രപഞ്ചം പകര്‍ത്തുന്ന റസൂല്‍ പൂക്കുട്ടിയെയാണ് പ്രസാദ് പ്രഭാകര്‍ സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയായിത്തന്നെയാണ് സിനിമയിലും പ്രത്യക്ഷപ്പെടുന്നത്.
Advertisement
Google AdSense (728×90)
Tags: Oscar winner Resul Pookutty is recording the sounds ദി സൗണ്ട് സ്‌റ്റോറി:റസൂല്‍ പൂക്കുട്ടി നായകന്‍

മറുപടി രേഖപ്പെടുത്തുക