കോന്നി:കോന്നി പഞ്ചായത്ത് നാളെ നടപ്പിലാക്കുന്ന മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി അശാസ്ത്രീയം.പദ്ധതിയുമായി വ്യാപാരികള്‍ സഹകരിക്കില്ല .വ്യാപാരി വ്യെവസായി ഏകോപന സമിതിയാണ് ഇത്തരത്തില്‍ തീരുമാനം എടുത്തത് .കച്ചവടകാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം .പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാന്‍ ഉചിതമായ നടപടി വേണം .അവിടെയും ഇവിടെയും കൂട വെച്ചാല്‍ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കില്ല .വ്യാപാരികള്‍ക്ക് പിഴ ഈടാക്കുവാന്‍ ഉള്ള നടപടികള്‍ എതിര്‍ക്കും .ആദ്യം മാലിന്യ സംസ്കരണ യൂനിറ്റ് വേണം എന്നിട്ട് വേണം മാലിന്യ നിര്‍മ്മാര്‍ജനം കര്‍ശനമാക്കുവാന്‍.വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന പ്രവണത കൂടി വരികയാണ് .വ്യാപാരികളുമായി ചര്‍ച്ച ചെയ്തു വേണം പഞ്ചായത്ത് ടൌണ്‍ വികസനം സാധ്യമാക്കുവാന്‍ .മാലിന്യം നിര്‍മാര്‍ജനം ചെയ്യണം എന്ന് ആണ് വ്യാപാരികളുടെയും ആവശ്യം . വ്യാപാരികളുടെ സംശയങ്ങള്‍ക്ക് .ജി വസന്ത കുമാര്‍ മറുപടി നല്‍കി
Trending Now