ഡോ.മാളവിക അയ്യര്‍
…………………….
കൈപ്പത്തിയില്ല പക്ഷെ, മോട്ടിവേഷണല്‍ സ്പീക്കര്‍, സാമൂഹികപ്രവര്‍ത്തക, മോഡല്‍, വിശേഷണങ്ങള്‍ ഇനിയുമേറെ: വിധിയുടെ പ്രഹരത്തില്‍ ഭയന്ന് പിന്മാറാതെ ജീവിതത്തില്‍ പോരാടി മുന്നേറിയ മാളവിക
മാളവിക ഇപ്പോള്‍ വാര്‍ത്തകളിലിടം നേടാന്‍ ഒരു കാരണമുണ്ട്. ഇരുകൈകളും നഷ്ടപ്പെട്ട മാളവിക ആദ്യമായി ഒറ്റയ്ക്കൊരു വെജിറ്റബിള്‍ കറിയുണ്ടാക്കി
……………….
ഗ്രനേഡ് പൊട്ടിത്തെറിച്ച് ഇരു കൈപ്പത്തികളും നഷ്ടപ്പെടുമ്ബോള്‍ വെറും പതിമൂന്ന് വയസ്സുമാത്രമായിരുന്നു മാളിവികയ്ക്ക്. ഇരുകൈകളും നഷ്ടപ്പെട്ട മാളവിക കാഴ്ചയില്‍ മറ്റുള്ളവരെ ദുഃഖിപ്പിക്കുമെങ്കിലും, വിധിയുടെ പ്രഹരത്തില്‍ അവള്‍ ഭയന്ന് പിന്മാറാതെ ജീവിത്തില്‍ പോരാടി മുന്നേറി. മാളവികയ്ക്ക് വൈകല്യം പകര്‍ന്നു നല്‍കിയത് മനകരുത്തും മുന്നോട്ട് ജീവിക്കാനുള്ള ധൈര്യവുമായിരുന്നു. രാജസ്ഥാനിലെ ബിക്കാനീറിലായില്‍ വച്ചാണ് മാളവികയ്ക്ക് ഇരു കൈപ്പത്തികളും നഷ്ടമായത്. നിലത്തുകിടന്ന ഗ്രനേഡ് കൈയില്‍ എടുത്തപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.ആ നിമിഷം തന്നെ ഇരുകൈകളും അറ്റുപ്പോയി, ഞരമ്ബുകള്‍ക്ക് ഗുരുതരമായി ക്ഷതമേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം ചെന്നൈയില്‍ ചികിത്സയിലായിരുന്നു. ആ ചികിത്സയിലൂടെയാണ് മനസിനും കൈകള്‍ക്കും പറ്റിയ മുറിവില്‍ നിന്ന് മാളവിക സുഖംപ്രാപിച്ചത്. തുടര്‍ന്ന് എത്തിയത് പത്താം ക്ലാസ് പരീക്ഷയായിരുന്നു. പ്രൈവറ്റ് ആയിട്ടായിരുന്നു പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് മറ്റൊരാളുടെ സഹായവും വേണ്ടിവന്നു. ഒടുവില്‍ പരീക്ഷ എഴുതിയവരില്‍ ഒന്നാം റാങ്ക് തന്നെ മാളിവികയ്ക്ക് ലഭിച്ചു.എന്തെങ്കിലും നേടാന്‍ സാധിക്കും എന്നുള്ള ആത്മവിശ്വാസം മാളവികയ്ക്ക് ലഭിച്ചത് അപ്പോഴായിരുന്നു. വിധിക്ക് മുന്നില്‍ തോറ്റുകൊടുക്കാന്‍ മാളവിക ഒട്ടും തയ്യാറായില്ല. ഉപരി പഠനത്തിന് ഡല്‍ഹിയിലെത്തി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദവും, എം ഫില്ലും നേടി. അതിനിടെ ചില ഫാഷന്‍ ഷോകളില്‍ ഷോ സറ്റോപ്പര്‍ ആയും മാളവിക എത്തി. മാളവിക ഇപ്പോള്‍ വാര്‍ത്തകളിലിടം നേടാന്‍ ഒരു കാരണമുണ്ട്. ഇരുകൈകളും നഷ്ടപ്പെട്ട മാളവിക ആദ്യമായി ഒറ്റയ്ക്കൊരു വെജിറ്റബിള്‍ കറിയുണ്ടാക്കി. തന്റെ സാഹസികത ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ചതോടെ മികച്ച പ്രതികരണവും ലഭിച്ചു. അക്കൂട്ടത്തില്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഷെഫ് വികാസ് ഖന്നയുമുണ്ടായിരുന്നു. “മാളിവകയ്ക്കൊപ്പം പാകം ചെയ്യുന്ന ഒരു ദിവസം താന്‍ സ്വപ്നം കാണുന്നു” എന്നാണ് ഖന്ന ട്വീറ്റ് ചെയ്തത്. ആയിരക്കണക്കിന് അഭിനന്ദനങ്ങള്‍ക്കൊപ്പം വികാസ് ഖന്നയുടെ സന്ദേശം കൂടി ആയപ്പോള്‍ സന്തോഷം ഇരട്ടിച്ചു. തനിക്കുണ്ടായ അപകടത്തെയോ അത് സമ്മാനിച്ച വൈകല്യത്തെ ഭയന്ന് പിന്‍മാറുകയോ ചെയ്യാതെ ധൈര്യത്തോടെ മുന്നോട്ട് നടന്ന മാളവിക എന്നും ഏവര്‍ക്കും അഭിമാനമാണ്.
Trending Now
- ഓണ സദ്യ , അച്ചാര് മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്കാം