അച്ചന്‍കോവില്‍ നദിയില്‍ രാസമാലിന്യം കലരുന്നു :മത്സ്യങ്ങള്‍ കൂട്ടത്തോടെ അഴുകുന്നു
അച്ചന്‍കോവില്‍ നദിയില്‍ കോന്നി ഭാഗത്ത് മത്സ്യ സമ്പത്ത് കുറഞ്ഞു. .മുശി ഇനത്തില്‍ ഉള്ള മീനുകള്‍ പൂര്‍ണ്ണമായും കാണാന്‍ ഇല്ല . വരാലുകള്‍ക്ക് പുറം തൊലിയില്‍ വ്രണം ഉണ്ടായി .ഇവയും ചത്ത് ഒടുങ്ങുന്നു .കാരി ,കൂരി ,പൂമീന്‍,ബ്രാഞ്ഞില്‍,വാള എന്നിവയുടെ നാളുകളും എണ്ണപ്പെട്ടു .നദിയുടെ അടിത്തട്ടില്‍ രാസ മാലിന്യം അടിഞ്ഞു കിടക്കുന്നു .മീനുകള്‍ക്ക് ചൊറിച്ചില്‍ ഉണ്ടാവുകയും രണ്ടു ആഴ്ചക്കുള്ളില്‍ തൊലി പൊളിഞ്ഞു മാംസം അഴുകുന്നു . .മീനുകളെ കൂടാതെ ആറ്റു കൊഞ്ച് ,,തവളകള്‍ ,നീര്‍ക്കോലികള്‍ എന്നിവയും കാല ക്രെമേണ ഇല്ലാതെ യാകുന്നു .വന്‍ പരിസ്തി നാശം വിതയ്ക്കുന്ന രാസമാലിന്യം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിട്ടും ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവ് ഇട്ടില്ല .രാസമാലിന്യം എവിടെ നിന്നും ഒഴുകി വരുന്നു എന്നത് സംബന്ധിച്ച് അന്വേഷണം ഉണ്ടാകണം .
Advertisement
Google AdSense (728×90)

മറുപടി രേഖപ്പെടുത്തുക