റബ്ബര്‍ സബ്സിഡി സംബന്ധിച്ചുള്ള അറിയിപ്പ്

 

റബ്ബറിന് കിലോഗ്രാമിന് 150 രൂപ ഉറപ്പാക്കുന്ന കേരള സര്‍ക്കാര്‍ പദ്ധതിയായ റബ്ബര്‍ ഉത്പാദന ഉത്തേജന പദ്ധതി (Rubber Production Incentive Scheme – RPIS) പ്രകാരം സബ്സിഡി വാങ്ങുന്നവര്‍,നിയമ വിധേയമായി GST യുടെ പരിധിയില്‍ വരാത്ത റബ്ബര്‍ വ്യാപാരികള്‍ക്കു ആണ് റബ്ബര്‍ കച്ചവടം നടത്തുന്നതെങ്കില്‍ ബില്ലിന്‍റെ മുന്‍പില്‍ GST ബാധകമല്ല (GST Not Applicable) എന്ന് രേഖപ്പെടുത്തി വ്യാപാരിയുടെ സീല്‍ വച്ചതിനു ശേഷം മാത്രമേ അപ്‌ലോഡ്‌ ചെയ്യുന്നതിന് വേണ്ടി റബ്ബര്‍ ഉത്പാദക സംഘങ്ങളില്‍ നല്‍കാന്‍ പാടുള്ളു.ഇത്തരത്തില്‍ രേഖപ്പെടുത്താത്ത ബില്ലുകള്‍ അപ്‌ലോഡ്‌ ചെയ്‌താല്‍ നിരസിക്കപ്പെടുന്നതായിരിക്കും . ബില്ലില്‍ കര്‍ഷകരുടെ പേര് , വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ബില്ലില്‍ എന്തെങ്കിലും തരത്തില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടെങ്കില്‍ വ്യാപാരി തിരുത്തലിനു താഴെ ഒപ്പ് വയ്ക്കേണ്ടതാണ്. വ്യാപാരിയുടെ ഒപ്പ് അല്ലെങ്കില്‍ സീല്‍ ഇല്ലാതെ തിരുത്തലുകള്‍ ഉള്ള ബില്ലുകള്‍ നിരസിക്കപ്പെടുന്നതായിരിക്കുംഎന്ന് റബ്ബര്‍ ബോര്‍ഡ്‌ കോന്നിഫീല്‍ഡ് ഓഫീസര്‍ ​ദിലീപ് സീ എല്‍ അറിയിച്ചു

Related posts