Trending Now

പരിസ്ഥിതിയെ കൊല്ലുന്ന ഇക്കോ ടൂറിസം കേന്ദ്രമായി കോന്നി മാറരു ത്

പ്രകൃതി-സൗഹൃദ ടൂറിസം ഒരു തരത്തിലും പ്രസ്തുത സ്ഥലത്തെ, പ്രകൃതിയെ പ്രതികൂലമായി ബാധിക്കാത്ത രീതിയിലാണ് ആസൂത്രണം ചെയ്യേണ്ടത് .കോന്നി ഇക്കോ ടൂറിസം കേന്ദ്രവും ,അടവി കുട്ടവഞ്ചി സവാരി പരിസരവും പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള വികസനം പാടില്ല .പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അടിസ്ഥാന വികസനം നടത്തണം .കോന്നി യിലേക്ക് സഞ്ചാരികളുടെ പ്രവാഹം വര്‍ധിച്ചു .വിദേശ സഞ്ചാരികള്‍ വന്നു പോകുന്നു എങ്കിലും ഇവര്‍ ഏതു രാജ്യത്ത് നിന്ന് ഉള്ളവര്‍ ആണെന്നോ ,വെറും വിനോദ സഞ്ചരമാണോഅതോ പഠന വിഷയ മാണോ എന്ന് പോലും അന്വേഷിക്കുന്നില്ല .കോന്നി ആനകൂട്ടില്‍ എത്തുന്ന വിദേശികള്‍ ആനകള്‍ക്ക് ആഹാരം നല്‍കുന്നത് മുതല്‍ ഇവയുടെ ദിന ചര്യകള്‍ എന്നിവ നോക്കി കാണുന്നു .ഇവര്‍ക്ക് കൃത്യമായ വിവരം പറഞ്ഞു നല്‍കുവാന്‍ ഇവിടെ ആരും ഇല്ല .കോന്നിയുടെ പ്രകൃതി സൌന്ദര്യം ,സഞ്ചാര ദിശയില്‍ ചെയ്യരുതാത്ത കാര്യങ്ങള്‍ ,വിശേഷങ്ങള്‍ എന്നിവ പറഞ്ഞു നല്‍കുവാന്‍ പോലും കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പി ആര്‍ ഓ ഇല്ല .
പ്രകൃതി ഭംഗി ഏറെ ഉള്ള കോന്നിയുടെ വനാന്തര ഭാഗങ്ങളില്‍ കാടിനെ കുറിച്ചു അറിവുള്ള ഒരാളെ എങ്കിലും ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നിയമിക്കണം .ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും നിരോധിച്ചു എങ്കിലും പ്ലാസ്റ്റിക്ക് മാലിന്യം കൂടുന്നു .വനവും വന്യ ജീവികളും സഞ്ചരിക്കുന്ന പാതയാണ് കോന്നി -തണ്ണി തോട് ,കോന്നി -അച്ചന്‍കോവില്‍ മേഖല .വാഹന യാത്രികര്‍ അമിത വേഗത്തില്‍ ഇതുവഴി കാതടപ്പിക്കുന്ന തരത്തില്‍ ഹോണ്‍ മുഴക്കി പോകുന്നു .ഇത് വന ജീവികള്‍ക്ക് പൊരുത്ത പെടുവാന്‍ കഴിയില്ല .അടവിയില്‍ വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുവാന്‍ ഉള്ള വീടുകള്‍ (മുള )ആവശ്യമാണോ .അമിതമായി ഇവിടെ മുള മുറിക്കുന്നത് ശെരിയാണോ .

പ്രകൃതി  ചൂഷണം കൂടുന്നു  .കുട്ടവഞ്ചി യാത്രയാണ് ഇവിടെ മുഖ്യം .ചിലര്‍ വഞ്ചിയില്‍ ഇരുന്നു ഉച്ചത്തില്‍ ആര്‍ത്തു വിളിക്കുകയും ,പുകവലി ,മദ്യ പാനം എന്നിവ നടത്തുന്നു .ആനകള്‍ ഏറെ ഉള്ള പ്രദേശമാണ് ഇവിടെ .കൂടാതെ അനേക ചിത്ര ശലഭം ഉണ്ട് .ഇവയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന തരത്തില്‍ ടൂറിസം വികസനം വേണോ എന്ന് ചിന്തിക്കുക .ഇക്കോ ടൂറിസം കേന്ദ്രം പ്രകൃതിയില്‍ നിന്ന് കൊണ്ട് വേണം എന്ന് അറിയുക .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!