നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ
നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ? നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ? നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ? നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്. …..
വനത്തിലെ മൃഗങ്ങളുടെ കണക്ക്,വൃഷങ്ങളുടെ കണക്ക്,പക്ഷികളുടെ കണക്ക് എന്നിവയെല്ലാം സര്‍ക്കാരിന്‍റെ കണക്ക് പുസ്തകത്തില്‍ ഉണ്ട് .എന്നാല്‍ വനവാസികളായ ആദിവാസി വിഭാഗത്തിന്‍റെ കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്‍റെ കണക്കില്‍ ഇല്ല എന്നതാണ് സത്യം .കോടികണക്കിന് രൂപയുടെ വികസന കാഴ്ചപ്പാടുകളും ,പണവും ആദിവാസി കുടുംബങ്ങളില്‍ എത്തുന്നില്ല.ഒരു നാഴി അരിയോ,ഒരു പിടി പയര്‍ മണിയോ കൊടുത്താല്‍ അതും കോടികളുടെ വികസന കുറുപ്പില്‍ എഴുതി ചേര്‍ക്കും .ഇവിടെ മധു ഒരു പ്രതീകം മാത്രം .മധുവിനെ എങ്കിലും ആരും മറക്കാതെ ഇരിക്കണം.
മനുഷ്യ മനസ്സുകള്‍ക്ക് കിരാത ഭാവം കൈവന്നു .ഇത് കലികാലം ,വനവാസികളെ കെട്ടി വരിഞ്ഞിട്ടു കൊണ്ട് കോടികളുടെ വികസന പണം കൈക്കലാക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ കയ്യാമം വെച്ച് നീതി നടപ്പിലാക്കണം .കാട്ടു കടന്നലുകള്‍ കൂട്ടമായി എത്തി നീതി നടപ്പിലാക്കുവാന്‍ അധിക കാലമില്ല .

മറുപടി രേഖപ്പെടുത്തുക