വേനല്‍ കടുത്തു :കാട്ടാനകള്‍ വെള്ളം തേടി അച്ചന്‍കോവില്‍ നദീ തീരത്തേക്ക്

Spread the love

കോന്നി യില്‍ നിന്നും കല്ലേലി വഴി അച്ചന്‍കോവിലിന് പോകുന്നവര്‍ സൂക്ഷിക്കുക .കല്ലേലി -അച്ചന്‍കോവില്‍ കാനന പാതയില്‍ കാട്ടാന കൂട്ടം എപ്പോഴും ഉണ്ട് .കാടിന് ഉള്ളിലെ ജലാശയം വേനലില്‍ വറ്റിയതിനാല്‍ കാട്ടാനകള്‍ വെള്ളം തേടി അച്ചന്‍കോവില്‍ നദിയില്‍ എത്തുന്നു .പാതയോരത്തോട്‌ ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ ധാരാളം പുല്‍ വര്‍ഗ്ഗം ഉള്ളതിനാലും നദിയില്‍ നിന്നും ജലം കുടിക്കുവാന്‍ സൌകര്യം ഉള്ളതിനാലും ആനകള്‍ ഇവിടെ താവളം ഉറപ്പിച്ചു .യാത്രികരുടെ മുന്നില്‍ എപ്പോള്‍ വേണം എങ്കിലും കാട്ടാനകള്‍ എത്താം .ആനകളെ കൂക്ക് വിളിച്ചും വാഹന ഹോണ്‍ മുഴക്കിയും പ്രകോപിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യരുത് .അവയുടെ സഞ്ചാര പാതയില്‍ മാര്‍ഗ തടസ്സം ഉണ്ടാക്കരുത് .രാവും പകലും ആനകള്‍ ഈ പാതയിലും സമീപ ഇടങ്ങളിലും വേനല്‍ കഴിയും വരെ കാണും

ചിത്രം :അനൂപ്‌

Related posts

Leave a Comment