കോന്നി മുരിങ്ങ മംഗലം ജല നിധി പദ്ധതി യില്‍ നിന്നുള്ള കുടിവെള്ളം ഉപയോഗിച്ച ആളുകള്‍ക്ക് മഞ്ഞപ്പിത്തം പടരുന്നു .മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ഒന്‍പതായി .27 പേരില്‍ രോഗ ലക്ഷണം റിപ്പോര്‍ട്ട് ചെയ്തു .വെള്ളം തിളപ്പിക്കാതെ കുടിച്ചവരില്‍ ആണ് രോഗം പടര്‍ന്നത് എന്നാണ് കോന്നി താലൂക്ക് ആശുപത്രി യുടെ കണ്ടെത്തല്‍ .വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ യുടെ അളവ് വളരെ കൂടുതല്‍ ആണ് .മനുഷ്യ വിസര്‍ജ്യം കലരുമ്പോള്‍ ആണ് വെള്ളത്തില്‍ ഇത്തരം രോഗാണു ബാക്ടീരിയ കൂടുന്നത് .അന്യ സംസ്ഥാന തൊഴിലാളികള്‍ അച്ചന്‍കോവില്‍ ആറ്റില്‍ ആണ് മല വിസര്‍ജ്യം കഴുകുന്നത് .ഒരു മുറിയില്‍ 30 ആളുകളെ വീതം താമസിപ്പിക്കുന്നു എങ്കിലും ശുചി മുറികള്‍ ഇല്ല .കുളിക്കുന്നതും ,കടവ് ഇറങ്ങുന്നതും എല്ലാം അച്ചന്‍കോവില്‍ ആറ്റില്‍ ആണ് .കോന്നി സഞ്ചായത് കടവിലെ ഒഴിഞ്ഞ പറമ്പില്‍ മനുഷ്യ വിസര്‍ജ്യം കുന്നു കൂടി .ഇവിടെ നിന്നും മഴ വെള്ളത്തില്‍ ഒലിച്ചു ആറ്റില്‍ എത്തുന്ന മാലിന്യത്തില്‍ നിന്നുമാണ് ഗുരുതര ആരോഗ്യ പ്രശ്നം ഉള്ള കോളിഫോം ബാക്ടീരിയ കുടിവെള്ള സ്രോതസില്‍ കലര്‍ന്നത് എന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍ .കോന്നി ഭക്ഷ്യ ഗവേഷണ കേന്ദ്രത്തില്‍ ഈ വെള്ളം പരിശോധിച്ചു.ഇതിന്‍റെ റിപ്പോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ലഭിച്ചു .മഞ്ഞപിത്തം പരത്തുന്ന രോഗാണുക്കള്‍ വെള്ളത്തില്‍ കൂടുതലായി ഉണ്ടെന്ന് കണ്ടെത്തി യിട്ടുണ്ട് .കോന്നി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ആണ് മഞ്ഞപ്പിത്തം പടരുന്നത് .ആരോഗ്യ വകുപ്പ് ക്യാമ്പുകള്‍ തുറന്നു എങ്കിലും അന്യ സംസ്ഥാന തൊഴിലാളികളെ പരിശോധിച്ചിട്ടില്ല .ചിലര്‍ക്ക് മന്ത് രോഗവും ഉണ്ട് .
Related posts
-
പത്തനംതിട്ട ജില്ലയിലെ 4 നഗരസഭയില്‍ മൂന്നും യു ഡി എഫ് : പന്തളം എല്‍ ഡി എഫ് പിടിച്ചെടുത്തു
പത്തനംതിട്ട ജില്ലയിലെ നാല് നഗരസഭയില്‍ മൂന്നും യു ഡി എഫ് അനുകൂലം . ബി ജെ പി ഭരിച്ച പന്തളം... -
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് യു ഡി എഫിന് : 12 ഡിവിഷനില്‍ വിജയിച്ചു
പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനില്‍ 12 ലും യു ഡി എഫ് വിജയിച്ചു .ഭരണം യു ഡി എഫില്‍... -
പത്തനംതിട്ട ജില്ലയില്‍ യു ഡി എഫിന് മുന്നേറ്റം : 34 പഞ്ചായത്ത് നേടി :എല്‍ ഡി എഫ് 11,എന്‍ ഡി എ 4
പത്തനംതിട്ട ജില്ലയില്‍ യു ഡി എഫ് മുപ്പത്തി നാല് പഞ്ചായത്ത് ഭരിക്കുമ്പോള്‍ എല്‍ ഡി എഫിന് പതിനൊന്നു പഞ്ചായത്തില്‍ മാത്രം...
