പ്രളയബാധിത മേഖലകളിലേക്ക് പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകളുമായി എബിസി ഗ്രൂപ്പ്

പ്രളയബാധിത പ്രദേശങ്ങളിലേക്ക് പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകളുമായി കണ്ണൂരില്‍ നിന്നും എബിസി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് കൈമാറി. സുപ്രീം ഇന്‍ഡസ്ട്രീസ് ലിമിറ്റഡും എബിസി ഗ്രൂപ്പും ചേര്‍ന്നാണ് ഏഴ് പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകളും അവയ്ക്കുള്ള മൂന്ന് സെപ്റ്റിക് ടാങ്കുകളും നല്‍കിയത്. എബിസി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മദനി, ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍ എന്നിവരുടെ താത്പര്യപ്രകാരമാണ് പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകള്‍ എത്തിച്ചത്. കമ്പനിയുടെ ഓപ്പറേഷന്‍സ് മാനേജര്‍ ഫസലുര്‍ റഹ്മാനാണ് സാധനങ്ങളുമായി കളക്ടറേറ്റിലെത്തി കൈമാറിയത്.
Advertisement
Google AdSense (728×90)

മറുപടി രേഖപ്പെടുത്തുക