Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക് അയ്യപ്പസന്നിധിയില്‍ പുഷ്പഭംഗിയേകി ശബരീ നന്ദനം ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും ശ്രീനിവാസൻ (69) ഓർമ്മയായി.സംസ്കാരം നാളെ നടക്കും ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത്

ഡോ :എം എസ്സ് സുനില്‍ ഈ വീടിന്‍റെയും ഐശ്വര്യം

admin

സെപ്റ്റംബർ 1, 2018 • 2:59 am

സാമൂഹിക പ്രവര്‍ത്തക നമ്മുടെ നാടിന്‍റെ നന്‍മയുള്ള ഹൃദയം ഡോ :എം എസ്സ് സുനില്‍ മുന്‍ കയ്യെടുത്ത് നിര്‍ധനര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന നൂറ്റി മൂന്നാമത് (103)വീടിന്‍റെ താക്കോല്‍ സമര്‍പ്പണം നടന്നു .പാടത്ത് കെട്ടിയ ഷെഡില്‍ നിന്നും അടച്ചുറപ്പ് ഉള്ള പുതിയ വീട്ടിലേക്ക് കയറിയ കുളനട പൈ വഴി മലയിടിഞ്ഞ പൊയ്കയില്‍ കുഞ്ഞ് മോനും കുടുംബവും മനസ്സിന്‍റെ ഭിത്തിയില്‍ ഒരു നാമം എഴുതി ചേര്‍ത്തു .ഈ കുടുംബത്തിന്‍റെ ഐശ്വര്യം ഡോ എം എസ്സ് സുനില്‍ .
ബഹറിന്‍ സീറോ മലബാര്‍ സൊസൈറ്റി യുടെ സഹായത്തോടെ ആണ് വീട് നിര്‍മ്മിച്ചു നല്‍കിയത് .സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന ആളുകളുടെ ഇടയില്‍ ദൈവത്തിന്‍റെ വര പ്രസാദവുമായി എന്നും ഡോ എം എസ്സ് സുനില്‍ ഉണ്ട് .നിര്‍ദ്ധന ആളുകള്‍ക്ക് കെട്ടുറപ്പുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന എം എസ്സ് സുനില്‍ അര്‍ഹത പ്പെട്ടവര്‍ക്ക് ത്തന്നെയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ മുന്തൂക്കം നല്‍കുന്നത് .വീടിന്‍റെ താക്കോല്‍ സമര്‍പ്പണം വീണാ ജോര്‍ജ് എം എല്‍ എ നിര്‍വ്വഹിച്ചു .പന്തളം പഞ്ചായത്ത് പ്രസിഡെന്‍റ് അശോകന്‍ കുളനട ,കെ പി ജയലാല്‍ ,ശോഭന അച്ചുതന്‍ ,ഡി വി രാജി ,അയ്യപ്പന്‍ ,ഡോ ജോസ് സി കൈപ്പള്ളി ,ഡോ കെ എസ്സ് രാജശ്രീ ,അഖില്‍ അലക്സ് എന്നിവര്‍ സംസാരിച്ചു

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു