Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു :റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ സേവനങ്ങൾ :കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ജനുവരി 06-08 വരെ കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് :സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു കോന്നി മെഡിക്കല്‍ കോളേജ് : ക്ലാര്‍ക്ക് നിയമനം :അഭിമുഖം ( ഡിസംബര്‍ 26ന്) കുമ്പളത്താമണ്ണില്‍ കടുവ കെണിയില്‍ വീണു വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക്

സ്റ്റാർ ഫ്രൂട്ട് അഥവാ ചതുരപ്പുളി

admin

ഒക്ടോബർ 27, 2018 • 3:46 am

സ്റ്റാർ ഫ്രൂട്ട് അഥവാ ചതുരപ്പുളി

കരംമ്പോള എന്ന ചെറുവൃക്ഷത്തിന്‌ താഴെയ്‌ക്കൊതുങ്ങിയ ശിഖരങ്ങളാണുള്ളത്‌. ഇവയ്‌ക്ക്‌ ചെറിയ ഇലകളാണ് ഉള്ളത്.
പഴങ്ങള്‍ക്ക്‌ ചിറകുപോലെയുള്ള അരികുകള്‍ കാണാറുണ്ട്‌.പുളിയും മധുരവും ചേര്‍ന്ന സ്വാദോടു കൂടിയ ഇവ നടുവില്‍
മുറിച്ചാല്‍ നക്ഷത്ര അകൃതിയാണ്. അതുകൊണ്ടാണ് ഇവയെ സ്റ്റാര്‍ ഫ്രൂട്ടെന്ന് വിളിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍നിന്ന്
അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഈ പഴം വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. മധ്യകേരളത്തില്‍
തോടാപുളിയെന്ന് വിളിക്കുന്ന സ്വര്‍ണ നിറത്തോട് കൂടിയ പഴത്തില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു.
സലാഡിലും മറ്റു വിഭവങ്ങളോടൊപ്പവും ഇവ ഉപയോഗിക്കാം. വൃക്കയില്‍ കല്ലുണ്ടാക്കുന്ന ഓക്‌സാലിക്ക് ആസിഡ്
അടങ്ങിയിരിക്കുന്നതിനാല്‍ നേരത്തെ സ്റ്റോണ്‍ വന്നിട്ടുള്ളവര്‍ ഇത് ഒഴിവാക്കണം. മലേഷ്യ, ശ്രീലങ്ക, ഇന്ത്യോനേഷ്യ
ഇവയിലേതെങ്കിലുമാവാം ജന്മദേശമെന്ന്‌ കരുതപ്പെടുന്നു.
സോഡാപുളി , വൈരപ്പുളി എന്നീ പേരുകളിൽ അറിയപ്പെടുന്ന ചതുരപ്പുളി കേരളത്തിൽ സമൃദ്ധമായി വളരുന്ന ഒരു
പുളി വർഗമാണ്. പാവങ്ങളുടെ മുന്തിരി എന്നും ഇതിനു വിളിപ്പേരുണ്ട് . അഞ്ചു അഗ്രഭാഗങ്ങളോട് കൂടി ഏകദേശം
ആറിഞ്ചു വലിപ്പത്തിൽ കാണുന്ന ഈ പുളിക്ക് പച്ചയായിരിക്കുമ്പോൾ നല്ല പുളിരസവും പഴുത്താൽ പുളിപ്പ് കലർന്ന
മധുരവും ആണ്. ഏറെ പോഷകഗുണങ്ങളുള്ള ചതുരപ്പുളി കൃഷിയിപ്പോള്‍ കേരളത്തിലും വ്യാപകമായി
കൊണ്ടിരിക്കുകയാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവയുടെ കലവറയാണ്
ചതുരപ്പുളി. കൂടാതെ കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും ധാരാളമായി
അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി ലഭിക്കുന്നതിനും ചതുരപ്പുളി കഴിക്കുന്നത്
നല്ലതാണ്.

ഒരു വർഷത്തിൽ ഏകദേശം എട്ടുമാസത്തോളം സമൃദ്ധമായി വിളവുതരുന്ന ഈ പുളിയുടെ ലഭ്യത നാം ശെരിയായ
രീതിയിൽ നാം ഉപയോഗപ്പെടുത്തേണ്ടതാണ്. നല്ല മാംസളമായ ഈ ഫലം ശരിയായ രീതിയിൽ പ്രോസസ്സ് ചെയ്ത്
സൂക്ഷിച്ചാൽ ഒരുവർഷം വരെ ഉപയോഗിക്കാം. ചതുരപ്പുളി വിവിധതരം ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാനും
ഉപയോഗിക്കും. സര്ബത് ,വൈൻ , ജാം, ജെല്ലി, അച്ചാറുകള്‍, ജ്യൂസ്
എന്നിവ ഇതുപയോഗിച്ച് നിര്‍മിക്കുന്നു. മീന്‍കറിയിലും മറ്റും കുടംപുളിക്ക് പകരമായും ചതുരപ്പുളി ഉപയോഗിക്കാം.
വസ്ത്രങ്ങളിലെ കറ കളയാനും ചതുരപ്പുളി പയോഗിക്കാറുണ്ട്. ജീവകം എ ,ഓക്സലിക് ആസിഡ് , ഇരുമ്പു എന്നിവ
ഇതികൾ ധാരാളം അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ
ശേഷി വര്‍ദ്ദിപ്പിക്കാന്‍ ചതുരപ്പുളിക്ക് കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും
സഹായിക്കുന്നു. ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും
പ്രതിവിധിയാണ്. വൃക്ക സംബന്ധമായ അസുഖമുള്ളവർക്ക് ഈ പഴം അത്ര ഗുണകരമല്ല.

വിത്തുമുളപ്പിച്ചാണ് ടൈകൾ തയ്യാറാകുക ഒരു പഴത്തിൽ പത്തുമുതൽ പതിനഞ്ചു വരെ വിത്തുകൾ കാണാം. ഗ്രാഫ്റ്റ്
ചെയ്ത തൈകള്‍ ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ ചാണകപ്പൊടി ചേര്‍ത്ത് നടുക. ആവശ്യത്തിന്
വെള്ളമൊഴിച്ചു കൊടുക്കണം. മൂന്നുവര്‍ഷം കൊണ്ട് കായിച്ചു തുടങ്ങും. പച്ചനിറത്തിലുള്ള കായ്കള്‍ പഴുക്കുമ്പോള്‍
മഞ്ഞനിറമാകും. ഒരു മരത്തില്‍ നിന്ന് ഏകദേശം 50 കിലോഗ്രാം വരെ കായ്കള്‍ ലഭിക്കും. കീടബാധ സാധാരണയായി
ബാധിക്കാത്തതിനാല്‍ ഏതു കാലാവസ്ഥക്കും യോജിച്ചതാണ് ചതുരപ്പുളി.

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു