Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

ഭക്ഷ്യ സുരക്ഷാ നിബന്ധനകളില്‍ വീഴ്ച: നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ

admin

ജൂലൈ 1, 2019 • 3:29 pm

ഭക്ഷ്യ സുരക്ഷ നിലവാര നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭക്ഷ്യ ഉല്പാദനവും, വ്യാപാരവും നടത്തുന്നത് 2006-ലെ ഭക്ഷ്യ സുരക്ഷാ നിലവാര നിയമ പ്രകാരം കുറ്റകരവും, ശിക്ഷാര്‍ഹവുമാണെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കേണ്ടതും നിയമാനുസൃതമുള്ള ശുചിത്വ നിലവാരം ഉള്‍പ്പെടെയുള്ള ലൈസന്‍സ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

ജൂണ്‍ മാസത്തില്‍ ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ വരുത്തിയ 17 സ്ഥാപനങ്ങള്‍ക്ക് 145000 രൂപ പിഴ ഈടാക്കി. ഇവയില്‍ ജോളിഫുഡ് പ്രോടക്ട്‌സ്-(20000), ലിയാന്‍സ് ബേക്കറി, തിരുവല്ല-(25000), അനന്തുഹോട്ടല്‍, പെരുമ്പുഴ-(15000), ഇന്ത്യ കോഫീ ഹൗസ്, തിരുവല്ല-(10000), വൈറ്റ്‌പോര്‍ട്ടിക്കോ ഹോട്ടല്‍, അടൂര്‍-(10000), ജെ-മാര്‍ട്ട് അറേബ്യന്‍ ഹോട്ടല്‍, പത്തനംതിട്ട-(20000), ബാര്‍ബിക്യു ഫാമിലി റസ്‌ടോറന്റ്, തിരുവല്ല-(7000), ബൂസ്റ്റ് മുരുഗന്‍ തട്ടുകട, കുമ്പഴ-(7000),   മാതാ റസ്‌റ്റോറന്റ്, മല്ലപ്പള്ളി-(5000), എസ്.എന്‍.ബേക്കറി, പന്തളം-(6000), ഹോട്ടല്‍ മാന്ന-വിക്ടോറിയ, മഞ്ഞാടി-(3000), ഹോട്ടല്‍ ഗ്രീന്‍ വാലി, ഉതിമൂട്-(3000), മറിയം മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്, പത്തനംതിട്ട-(3000), ഹോട്ടല്‍ പ്ലാസ, അടൂര്‍-(2000), ഹോട്ടല്‍ ടേയ്സ്റ്റ് മലബാര്‍, തിരുവല്ല-(5000) എന്നിവ ഉള്‍പ്പെടുന്നു.

ജൂണ്‍ മാസം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ച വിവിധ ഭക്ഷണ സാധനങ്ങളുടെ 19 ഭക്ഷ്യ സാമ്പിളുകളില്‍ അഞ്ച് എണ്ണം ആരോഗ്യത്തിനു ഹാനീകരമായ തരത്തില്‍ സുരക്ഷിതമല്ല എന്നും രണ്ടെണ്ണം വേണ്ടത്ര ലേബല്‍ വിവരണങ്ങളില്ലാതെ മിസ്ബ്രാണ്ടഡ് എന്ന തരത്തിലും പരിശോധന ഫലങ്ങള്‍ ലഭ്യമായിട്ടുണ്ട്. റസ്‌ക്, മിക്‌സ്ചര്‍ തുടങ്ങിയ ഭക്ഷണ സാധനങ്ങളില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ പൊതുവേ ഹാനികരമായ തരത്തില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്തതായി പരിശോധയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഹാനികരമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിച്ചു വിതരണം നടത്തിയവര്‍ക്കെതിരെ പ്രോസിക്യുഷന്‍ നടപടികള്‍ നടന്നു വരുകയാണ്.

ജില്ലയിലെ വിവിധ സോഡാ നിര്‍മ്മാണ യുണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ ഒമ്പത് യുണിറ്റുകള്‍ക്ക് നോട്ടീസ് നല്‍കുകയും ഗുരുതര വീഴ്ച കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരോധിക്കുകയും ചെയ്തു. സ്‌കൂള്‍-കോളേജ് ഹോസ്റ്റലുകളും കാന്റീനുകളും, ഉച്ചഭക്ഷണം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് കാന്റീനുകള്‍, പ്രസാദ വിതരണം നടത്തുന്ന ആരാധനാലയങ്ങള്‍, റേഷന്‍കടകള്‍ ഉള്‍പ്പെടെയുള്ള പൊതുവിതരണ സ്ഥാപനങ്ങള്‍  തുടങ്ങി എല്ലാ ഭക്ഷ്യ ഉല്‍പ്പാദന-വിതരണ-ശേഖരണ സ്ഥാപങ്ങളും ലൈസന്‍സ് എടുക്കണമെന്നും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വരും ദിവസങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു