Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു :റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ സേവനങ്ങൾ :കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ജനുവരി 06-08 വരെ കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് :സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു കോന്നി മെഡിക്കല്‍ കോളേജ് : ക്ലാര്‍ക്ക് നിയമനം :അഭിമുഖം ( ഡിസംബര്‍ 26ന്) കുമ്പളത്താമണ്ണില്‍ കടുവ കെണിയില്‍ വീണു വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക്

കോന്നി ” എസ്സ് സിനിമാസിനെ ( ശാന്തിയെ ) തകർക്കുവാൻ അണിയറയിൽ നീക്കം:റിലീസ് സിനിമ നല്‍കാതെ “ഉപരോധം “

admin

ഒക്ടോബർ 12, 2019 • 3:26 pm

കോന്നി ” എസ്സ് സിനിമാസിനെ ( ശാന്തിയെ ) തകർക്കുവാൻ അണിയറയിൽ നീക്കം
പത്തനംതിട്ട സിനിമാ ശാലയിൽ പ്രേക്ഷകർ കുറഞ്ഞു എന്ന കാരണത്താൽ കോന്നിയിൽ റിലീസ് സിനിമ നൽകാതെയിരിക്കുവാൻ നീക്കം എന്ന് ആക്ഷേപം . സിനിമാ സ്നേഹികൾ ഉണരുക

1955 ൽ തുടങ്ങിയ കോന്നി ശാന്തി തീയേറ്റർ പല വിഷമ ഘട്ടങ്ങളിലൂടെയും 2017 വരെ കോന്നിയിലെ സിനിമ പ്രേമികളുടെ അഭ്യർത്ഥന മാനിച്ചു പ്രദർശനം തുടർന്നു. അപ്പോളാണ് അന്നത്തെ സിനിമ മന്ത്രിയായിരുന്ന ഗണേഷ് കുമാർ സിനിമാ മേഖലയിൽ മുഴുവൻ പുതിയ ട്രെൻഡ് ഉണ്ടാക്കി എ സി യും മറ്റെല്ലാ ആധുനിക സംവിധാനങ്ങൾ ഉണ്ടാക്കുന്ന തീയേറ്ററുകൾക്ക് അത് ഗ്രാമപ്രദേശം ആയാലും ഇനി റിലീസ് മൂവി നൽകും എന്ന് പ്രഖ്യാപിച്ചത് .

അങ്ങനെ കേരളത്തിലെ പലഭാഗത്തും ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ പഴയ തീയറ്ററുകൾ നവീകരിച്ച വർക്കൊക്കെ റിലീസ് നൽകി. അപ്പോളാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പൊളിച്ച് ആന്റണി പെരുമ്പാവൂരിന്റെ യും, ദിലീപിനെയും നേതൃത്വത്തിൽ പുതിയ സംഘടന fueok നിലവിൽ വന്നത് തുടർന്ന് പത്രസമ്മേളനത്തിലും, നേരിട്ടും ഗണേഷ് കുമാർ പറഞ്ഞത് fueok ഉം ആവർത്തിച്ചു. അതിനുശേഷം പ്രൊഡ്യൂസർ, ഡിസ്ട്രിബ്യൂട്ടർ നോൺ A/C തീയറ്ററുകളെ മീറ്റിങ്ങിനു വിളിച്ചിട്ട് ഇനി മുതൽ എസിയാക്കുന്ന തീയേറ്ററുകൾക്ക് റിലീസ് നൽകുമെന്നു ഉറപ്പുനൽകി സംഘടന നേതാക്കളുടെ ഉറപ്പ് വിശ്വസിച്ച് ഒന്നരക്കോടിയോളം രൂപ മുതൽ മുടക്കി തീയറ്റർ ആധുനികരീതിയിൽ പണിതു. ഇപ്പോൾ പറയുന്നു വർഷം നാലു സിനിമകൾ റിലീസ് ചെയ്യാൻ പറ്റുകയുള്ളൂ ബാക്കി സമയങ്ങളിൽ പത്തനംതിട്ട തീയേറ്ററിൽ നിന്ന് കളക്ഷൻ കുറഞ്ഞത് ശേഷം കോന്നിയിൽ സിനിമ തിയേറ്ററിൽ കളിച്ചാൽ മതിയെന്ന് .ഇതിനാൽ കോന്നി എസ് സിനിമാസ്സിൽ ഈ ആഴ്ച പുതിയ സിനിമാ ലഭിച്ചില്ല .

കോന്നി ശാന്തി തീയേറ്ററിനു സിനിമ കൊടുക്കരുതെന്നും അവിടെ സിനിമ കൊടുത്താൽ പത്തനംതിട്ടയിൽ സിനിമ കളക്ഷൻ കുറയുമെന്നും എല്ലാ സിനിമാ വിതരണ കമ്പനികളിലുംസിനിമയുമായി ബന്ധപ്പെട്ട ചിലർ വിളിച്ചു പറഞ്ഞതായി പരാതി ഉയർന്നു .റാന്നിയിൽ എ സി ഇല്ലാഞ്ഞിട്ടും റിലീസ് സിനിമ നൽകി .അപ്പോൾ “കോന്നി എസ് സിനിമാസിനെ തകർക്കുവാൻ ഉള്ള ഗൂഢ ലക്ഷ്യത്തെ തുടക്കത്തിലേ പ്രതിരോധിക്കുക

റിലീസ് സിനിമാ കിട്ടാത്ത സാഹചര്യത്തിൽ കോന്നി എസ് സിനിമ ശാലയുടെ ഭാവി അവതാളത്തിലാകും . കോടിക്കണക്കിനു രൂപാ കടം വാങ്ങിയും മറ്റും സിനിമാ ശാല ആധുനീവത്കരിക്കുകയും മോഹൻ ലാലിന്റെ ഇട്ടിമാണി റിലീസ് ചെയ്തു കൊണ്ട് വിജയത്തിലേക്ക് കടന്നു വന്ന കോന്നി എസ് സിനിമാസിന്റെ വളർച്ചയിൽ വിറളി പൂണ്ടവർ ഈ സിനിമാ ശാലയുടെ പ്രവർത്തനത്തെ തകർക്കുന്ന തരത്തിൽ പെരുമാറുകയാണ് .
കോന്നി എസ് സിനിമാസിനു റിലീസ് സിനിമകൾ നൽകുവാൻ ഉള്ള നടപടികൾ ഉണ്ടാകണം .കോന്നി എസ് സിനിമാസ് പോലെ കേരളത്തിൽ അൻപതോളം സിനിമാ ശാലകൾ പുതുക്കി പണിതു .ഇവിടെയും ഓരോ വിഷയങ്ങൾ നിരത്തി റിലീസ് സിനിമ തടയുവാൻ ആണ് ഈ “മാഫിയായുടെ ” ശ്രമം എന്ന് പരാതി ഉയർന്നു

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു