കൊക്കാത്തോടിന് ലഭിച്ച ആംബുലന്‍സ്സ് ” നിരത്തില്‍” തന്നെ : പാര്‍ക്കിങ് സ്ഥലം ഇല്ല . ഷെഡ് ഇല്ല : ഈ ആംബുലന്‍സ്സ് നശിക്കുന്നു

കോന്നി :അത്യാഹിതമുണ്ടായാൽ ധൈര്യമായി വിളിക്കൂ, 108 ആംബുലൻസ് നിരത്തിലുണ്ട്… കൊക്കാത്തോട്ടില്‍ ഇതിന്‍റെ സ്ഥാനം റോഡില്‍(നിരത്തില്‍ ) തന്നെ . മഴയും വെയിലുമേറ്റ് ഈ ആംബുലൻസ് കഴിഞ്ഞ ഏതാനും ദിവസമായി റോഡില്‍ തന്നെ . പാര്‍ക്കിങ് സ്ഥലം ഇല്ല . കൊക്കാത്തോട് പ്രാഥമിക ആശുപത്രിയ്ക്ക് ലഭിച്ച 108 സേവന ആംബുലന്‍സ്സ് ഇടുവാന്‍ സ്ഥലം ഇല്ല . റോഡില്‍ കിടന്നു ആംബുലന്‍സ്സ് ഉച്ചത്തില്‍ സൈറണ്‍ മുഴക്കിയാലും തിരിഞ്ഞു നോക്കാന്‍ ആളില്ല . ഒരു ഷെഡ് കെട്ടി ആംബുലന്‍സ്സ് ഇടുവാന്‍ പോലുമുള്ള നടപടി ആരോഗ്യ വിഭാഗത്തിന്‍റെ ഭാഗത്ത് നിന്നും ഇല്ല . കേരള സംസ്ഥാന ആരോഗ്യ വകുപ്പ് അനുവദിച്ച ആംബുലന്‍സ്സ് കാലക്രമേണ നശിക്കും . കൊക്കാത്തോട് എന്ന വനാന്തര ഗ്രാമത്തിന് പുണ്യമായി ലഭിച്ച ഈ ആംബുലന്‍സ്സ് എത്രയും വേഗം സംരക്ഷിക്കണം .
Advertisement
Google AdSense (728×90)
Tags: 108 ambulance kerala health department kk shailaja kokkathodu health The ambulance for konni kokkathodu are "in line": there is no parking space. No Shed: These ambulance perish കോന്നി

മറുപടി രേഖപ്പെടുത്തുക