Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക് അയ്യപ്പസന്നിധിയില്‍ പുഷ്പഭംഗിയേകി ശബരീ നന്ദനം ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും ശ്രീനിവാസൻ (69) ഓർമ്മയായി.സംസ്കാരം നാളെ നടക്കും ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത് അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും

കോന്നിയിൽ ഉരുൾപൊട്ടി : പൊന്തനാംകുഴി കോളനിവാസികളെ മാറ്റി പാർപ്പിക്കാൻ അടിയന്തിര നിർദ്ദേശം

admin

ഒക്ടോബർ 21, 2019 • 8:33 am

 

കോന്നിപഞ്ചായത്തു പതിനഞ്ചാം വാർഡ് ആനകൂടിനു സമീപം പൊന്തനാം കുഴി കോളനിയിൽ ഉരുൾപൊട്ടി. 7 വീട്ടുകാരെ മാറ്റി പാർപ്പിച്ചു. കൂടുതൽ ആളുകളെ മാറ്റി പാർപ്പിക്കുവാൻ സ്ഥലത്തെത്തിയ ജില്ലാ കലക്ടറേ നൂഹ് ദുരന്ത നിവാരണ വകുപ്പിനോടും പോലീസിനോടും നിർദ്ദേശിച്ചു . പോലീസ് ,ഫയർ ഫോഴ്‌സ് ,ദുരന്ത നിവാരണ സേന എന്നിവർ സ്ഥലത്തു ക്യാമ്പ് ചെയ്യുന്നു .
മഴ തുടർന്നാൽ വീണ്ടും ഉരുൾപൊട്ടുകയും മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്യും . ഇതിനാൽ പ്രദേശത്തു നിന്നും കൂടുതൽ ആളുകളെ ഒഴിപ്പിക്കും . ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തു മണ്ണിടിച്ചിൽ വീണ്ടും ഉണ്ടാകുമെന്നു ഫയർഫോഴ്‌സ് അറിയിച്ചു . ഐ എച് ആർ ഡി കോളനിയിലാണ് ഉരുൾപൊട്ടൽ ഉണ്ടായതു . സ്ത്രീകളും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു . ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി . തട്ട് തട്ടായുള്ള ഭൂമിയിലാണ് വീടുകൾ . ഇവിടെ മണ്ണിൽ പലഭാഗത്തും വിള്ളൽ ഉണ്ടായിട്ടുണ്ട് . സ്ഥാനാർഥികളായി പി മോഹൻരാജ് , ജെനീഷ് കുമാർ എന്നിവർ സ്ഥലത്തു എത്തിച്ചേർന്നു .
അടിയന്തിര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ വകുപ്പ് എല്ലാ നടപടിയും സ്വീകരിച്ചു .മാറ്റി പാർപ്പിക്കേണ്ട ആളുകളുടെ കണക്കു എടുത്തു .സമീപ അംഗൻവാടിയിൽ 15 ആളുകളെ മാറ്റി .കൂടുതൽ സൗകര്യം ഉള്ള സ്ഥലത്തേക്ക് എല്ലാവരെയും ഇന്നുതന്നെ മാറ്റും .

 

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു