Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

നടൻ കൃഷ്ണപ്രസാദിനും  കാർട്ടൂണിസ്റ്റ്‌ ജിതേഷ്ജിക്കും   പുരസ്കാരം

admin

ഒക്ടോബർ 24, 2019 • 2:58 pm

ശിൽപ-ചിത്ര- ചലച്ചിത്രമേഖലകളിലെ പ്രതിഭകൾക്കായി ചങ്ങനാശ്ശേരി ബി & എസ്‌ ശിൽപ -ചിത്ര സ്റ്റുഡിയോ കം കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പ്രഥമ ബി & എസ്‌ ആർട്ട്‌ എക്സലൻസ്‌ പുരസ്കാരം ചലച്ചിത്രതാരവും കേന്ദ്ര ഫിലിം സെൻസർ ബോർഡംഗവുമായ കൃഷ്ണപ്രസാദ്‌, ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ കാർട്ടൂണിസ്റ്റ്‌ ജിതേഷ്‌ജി എന്നിവർക്ക് ലഭിച്ചു. അമേരിക്കയിലെ ലോസ്‌ ആഞ്ചലസ്‌ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർന്നാഷണൽ റാങ്കർ ഡോട്‌ കോം ലിസ്റ്റിന്റെ 2019 ലെ ടോപ്‌ 10 സെലിബ്രിറ്റി ആർട്ടിസ്റ്റ്‌ പട്ടികയിൽ ഉൾപ്പെട്ട ഇൻഡ്യൻ അതിവേഗചിത്രകാരൻ കൂടിയാണു പന്തളം സ്വദേശിയായ ജിതേഷ്ജി .
25000 രൂപയും ശിൽപി ബിജോയ്‌ ശങ്കർ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമടങ്ങിയതാണു പുരസ്കാരം.
2019 ഒക്റ്റോബർ 27 ഞായറാഴ്ച രാവിലെ 10 നു ചങ്ങനാശ്ശേരി പുഴവാതിലുള്ള ബി & എസ്‌ ആർട്ട്‌ സ്റ്റുഡിയോ കം കൾച്ചറൽ സെന്റർ ആസ്ഥാനത്ത്‌ നടക്കുമെന്ന് പുരസ്കാരസമിതി ചെയർമാൻ ആര്യാട്‌ ഭാർഗ്ഗവൻ , ജനറൽ കൺവീനർമാരായ ആർട്ടിസ്റ്റ്‌ ബിജോയ്‌ ശങ്കർ, ആർട്ടിസ്റ്റ്‌ സജീവ്‌ എന്നിവർ അറിയിച്ചു. കലാ- സാംസ്‌കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ “കലയിലെ ആധുനിക പ്രവണതകൾ എന്ന വിഷയത്തിൽ സെമിനാറും നടക്കും. ശിൽപി ജോയി കുടിക്കൽ പ്രബന്ധം അവതരിപ്പിക്കും. ആര്യാട്‌ ഭാർഗ്ഗവൻ അദ്ധ്യക്ഷത വഹിക്കും.
ചിത്രകാരന്മാരായ ജോൺസൺ, ബാബു ഹസൻ, രഞ്ജിത്‌, ബന്നി ജയിംസ്‌, ജഗൽ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. സംസ്ഥാനനാടക അവാർഡ്‌ ജേതാവ്‌ വെളിയനാട്‌ പ്രമോദിനെ ആദരിക്കും.
തുടർന്ന് “മായാമുദ്ര” എന്ന ഡോക്കുമെന്ററി സിനിമയുടെ ചിത്രീകരണവും നടക്കും.

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു