Trending Now

സംസ്ഥാന ബഡ്ജറ്റിലെ നികുതി ഭീകരതയ്ക്കെതിരെ കോണ്‍ഗ്രസ് സമരം

Spread the love

 

പത്തനംതിട്ട: പിണറായി വിജയന്‍ നരേന്ദ്ര മോഡിയുടെ സാക്ഷാല്‍ റസിഡന്‍റ് ഭരണാധികാരിയാണെന്ന് കെ.പി.സി.സി അംഗം പി. മോഹന്‍രാജ് പറഞ്ഞു.
സംസ്ഥാന ബഡ്ജറ്റിലെ നികുതി ഭീകരതയ്ക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോഡിയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ താന്‍ ഉള്ളപ്പോള്‍ മറ്റൊരു റസിഡന്‍റ് ഭരണം വേണ്ടാ എന്നാണ് മുഖ്യമന്ത്രി ഗവര്‍ണ്ണറോട് പറയുന്നത്.  ഗവര്‍ണ്ണറോട് താന്‍ മോഡി തീരുമാനങ്ങള്‍ നടപ്പിലാക്കിക്കൊള്ളാം എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും  മോഹന്‍രാജ് ആരോപിച്ചു.
വിലക്കയറ്റം രൂക്ഷമായി നില്‍ക്കുമ്പോള്‍ അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കാതെ അധിക നികുതി ഏര്‍പ്പെടുത്തി പൊതുസമൂഹത്തെ കൊള്ളയടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.  ത്രിതല പഞ്ചായത്ത് വോട്ടര്‍ പട്ടികയുടെ പണം കൊടുക്കാന്‍ ഇല്ലാത്തവരാണ് കോടികള്‍ മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മണ്ഡലം പ്രസിഡന്‍റ് റെനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.  ഡി.സിസി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. റോഷന്‍ നായര്‍, സിന്ധു അനില്‍, ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, മുന്‍സിപ്പല്‍ ചെയ്ര്‍പേഴ്സണ്‍ റോസ്ലിന്‍ സന്തോഷ്, ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സജി അലക്സാണ്ടര്‍,  ടി.കെ പുഷ്പന്‍, രജനി പ്രദീപ്, സജി. കെ. സൈമണ്‍, കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് അന്‍സര്‍ മുഹമ്മദ്,   സലിം പി. ചാക്കോ , കെ. ആര്‍ അരവിന്ദാക്ഷന്‍നായര്‍, ഏബല്‍ മാത്യു, പി.കെ ഇക്ബാൽ , എ, ഫറൂഖ് , സൽമ ബാബു , അഖിൽ അഴൂർ ,കെ.ആർ. അജിത് കുമാർ ,സുധീർ വെട്ടിപ്പുറം ,ജി.ആർ. ബാലചന്ദ്രൻ ,റെജി പാറപ്പാട്ട് , എ. അഷറഫ് ,’ അജിത് മണ്ണിൽ , മീരാപിള്ള തുടങ്ങിവർ പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!