കൊറോണ’, ‘വൈറസ്’, ‘ഡിസീസ്’ എന്നീ മൂന്നു പദങ്ങളിൽ നിന്നാണ് പുതിയ പേര് സ്വീകരിച്ചത്.‘19’ പുതിയ രോഗം കണ്ടെത്തിയ 2019-നെ പ്രതിനിധീകരിക്കുന്നു . പുതിയ കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് പേര് നിര്‍ദേശിച്ച് ലോകാരോഗ്യ സംഘടനയാണ് . ഥാര്‍ത്ഥത്തില്‍ മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററിസിൻഡ്രോം (സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. വൈറസുകളുടെ ടാക്സോണമിയുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര സമിതി SARS-CoV-2 എന്നായിരുന്നു പുതിയ രോഗത്തിനിട്ട പേര്. എന്നാല്‍, ആശയക്കുഴപ്പം ഒഴിവാക്കാനായി അല്‍പംകൂടി സിംപിള്‍ ആയ ഒരു പേര് നിര്‍ദേശിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/www.konnivartha/videos/2514334618667646/?eid=ARC8GISYmKyHjvtGkPSxr2es9MUN0ZpX056Wi8mSqfzQsiy2AIzqAzkk_Pig3XTHcPd-_c6xf7XttaC2
