Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

കോന്നി മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനം നടത്താൻ ശ്രമം

admin

ജൂലൈ 23, 2020 • 9:09 am

കോന്നി മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനം നടത്താൻ ശ്രമം   : കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതിന്പ്രവർത്തനങ്ങൾ നടക്കുന്നതായി കോന്നി ബ്ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി അറിയിച്ചു . യു ഡി എഫ് ഭരണകാലത്ത് തന്നെ അനുവദിച്ച 118 തസ്തികകൾ റദ്ദു ചെയ്തത്എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും ആ തസ്തികകൾ പുന:സ്ഥാപിച്ചിട്ട് അതിന്‍റെ മേനി പറഞ്ഞിട്ട് കാര്യമില്ല എന്ന്ബ്ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു .

കോന്നി മെഡിക്കൽ കോളേജിന്‍റെ പിതൃത്വം യു ഡി എഫ് സര്‍ക്കാരിനും ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും, അഡ്വ.അടൂർ പ്രകാശിനും അർഹതപ്പെട്ടതാണെന്ന് കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എസ്സ് .സന്തോഷ് കുമാർപറഞ്ഞു . മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുമ്പോൾ അതിന്‍റെ നേട്ടം സ്വന്തം പേരിലാക്കാനാണ് ചിലരുടെ  ശ്രമമെന്ന്ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ആരോപിച്ചു .

മെഡിക്കൽ കോളേജിലെ നിയമനങ്ങൾ സ്ഥലം മാറ്റത്തിലൂടേയുംപി എസ് സി ലിസ്റ്റിൽ നിന്നും, എംപ്ലോയ്മെൻ്റ് എക്സേഞ്ചു മുഖാന്തിരവും ആക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് മുന്നോട്ടു വരുമെന്നും കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എസ്സ് .സന്തോഷ് കുമാർ അറിയിച്ചു.

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു