ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ: അപേക്ഷ ക്ഷണിച്ചു

Spread the love

നിയമസഭാ ഹോസ്റ്റലിലെ അംഗങ്ങളുടെ മുറികളിൽ ഉപയോഗിച്ചിരുന്നതും പ്രവർത്തനക്ഷമമായിട്ടുള്ളതുമായ 25 ടെലിവിഷനുകൾ സ്‌കൂൾ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് സൗജന്യമായി നൽകുന്നു. ഇതിനായി വ്യക്തികൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഒക്‌ടോബർ ഒൻപത്. വിശദവിവരങ്ങൾക്ക്: www.niyamasabha.org.