കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ശബരിമല സേഫ് സോണ്‍ പദ്ധതി പുതുക്കുന്നതിന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക്(ആര്‍ടിഒ) ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം നിര്‍ദേശം നല്‍കി. റോഡ് സുരക്ഷ സംബന്ധിച്ച് പൊലീസ്, മോട്ടോര്‍ വാഹനം, പൊതുമരാമത്ത് വകുപ്പുകള്‍ ഈ വര്‍ഷം സ്വീകരിച്ച നടപടികള്‍ യോഗം അവലോകനം ചെയ്തു. ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായി പ്രധാന റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റപണികള്‍ക്കും പൊതുമരാമത്ത് നിരത്തു വിഭാഗം സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച ഫണ്ടുകള്‍ വിനിയോഗിച്ചതിന്റെ ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
പത്തനംതിട്ട നഗരസഭ പരിധിയിലെ പ്രധാന റോഡുകളുടെ വശങ്ങളില്‍ റോഡുകളിലേക്ക് ഇറങ്ങി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകളുടെ ലിസ്റ്റ് എടുത്ത് അവ അടിയന്തരമായി നീക്കം ചെയ്യുന്നതിന് കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കുന്നതിന് പൊതുമരാമത്ത് നിരത്തു വിഭാഗത്തെ ചുമതലപ്പെടുത്തി. ദിശാ സൂചനാ ബോര്‍ഡുകളും മറ്റും വ്യക്തമായും കൃത്യമായും സ്ഥാപിക്കുന്നത് പൊതുമരാമത്ത് നിരത്തു വിഭാഗം ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
എഡിഎം അലക്‌സ് പി. തോമസ്, ആര്‍ടിഒ ജിജി ജോര്‍ജ്, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാര്‍, പൊതുമരാമത്ത് നിരത്തു വിഭാഗം ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.എല്‍. സജി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കെ. ഹരിദാസ്
തുടങ്ങിയവര്‍ പങ്കെടുത്തു.