Trending Now

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനെ പ്രതി ചേര്‍ത്തു

Spread the love

കോന്നി വാര്‍ത്ത : സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനെ പ്രതി ചേര്‍ത്തു. പത്തനംതിട്ട ആറന്‍മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.മിസോറാം ഗവര്‍ണറായിരിക്കെകുമ്മനം രാജശേഖരന്‍റെ പി.എ ആയി പ്രവര്‍ത്തിച്ച പ്രവീണ്‍കുമാര്‍ ഇടപെട്ട് നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് കുമ്മനത്തെ അഞ്ചാം പ്രതിയാക്കി ആറന്‍മുള പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് രാഷ്ട്രീയ പക പോക്കല്‍ ആണെന്ന് പ്രാദേശിക ബി ജെ പി നേതാക്കള്‍ പറയുന്നു . പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി എന്ന പേരില്‍ സ്ഥാപനം തുടങ്ങാനായി കൊല്ലംകോട് സ്വദേശി വിജയനും പ്രവീണും ചേര്‍ന്ന് ആറന്‍മുള സ്വദേശിയായ ഹരികൃഷ്ണനില്‍ നിന്ന് 35 ലക്ഷം രൂപ വാങ്ങിയിരുന്നു എന്നാണ് പറയുന്നത് . സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല . ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍ ഇടപെട്ട് 6.25 ലക്ഷം രൂപ മടക്കിനല്‍കുകയും ചെക്കുകള്‍ മുഴുവന്‍ തിരികെ വാങ്ങുകയും ചെയ്തിരുന്നു എന്നും പറയുന്നു . ബാക്കിതുകയായ 28.75 ലക്ഷം രൂപ തിരിച്ചുനല്‍കാത്ത സാഹചര്യത്തിലാണ് ഹരികൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയത്. ഒമ്പത് പ്രതികളാണ് കേസിലുള്ളത്. പ്രതികരണം എടുക്കാന്‍ “കോന്നി വാര്‍ത്തയില്‍” നിന്നും കുമ്മനത്തെ ഫോണില്‍ വിളിച്ചു എങ്കിലും ഫോണ്‍ എടുത്തില്ല

error: Content is protected !!