പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സി ബി ഐ അന്വേഷണം അറിയിക്കണം

Spread the love

 

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം അറിയിക്കാന്‍ സി ബി ഐയോട് നിര്‍ദേശിച്ച് ഹൈക്കോടതി. വെള്ളിയാഴ്ച തീരുമാനം അറിയിക്കണമെന്നാണ് ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്. അന്വേഷണ കാര്യത്തില്‍ തീരുമാനം ഇന്നും സി ബി ഐ കോടതിയെ അറിയിച്ചിരുന്നില്ല. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് സി ബി ഐ പറയുന്നത്. ഇത് മൂന്നാം തവണയാണ് തീരുമാനം അറിയിക്കാന്‍ സി ബി ഐയോട് കോടതി ആവശ്യപ്പെടുന്നത്.

Related posts