Trending Now

തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണം:ജില്ലാ കളക്ടര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു

Spread the love

 

പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് വിലയിരുത്തി.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടേയും, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടേയും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടേയും തെരഞ്ഞെടുപ്പിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ സെറ്റിംഗ് നടക്കുന്ന ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവല്ല നഗരസഭയിലെ 39 വാര്‍ഡുകളിലേക്കും തെരഞ്ഞെടുപ്പിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ സെറ്റിംഗ് നടക്കുന്ന എം.ജി.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. സ്‌ട്രോംഗ് റൂമുകളും കളക്ടര്‍ സന്ദര്‍ശിച്ചു.
തിരുവല്ല സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, തിരുമല്ല തഹസില്‍ദാര്‍ പി.ജോണ്‍ വര്‍ഗീസ്, പുളിക്കീഴ് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍ ബി.അജിത് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!