Trending Now

ഹോസ്റ്റല്‍ ഫീസും ലൈബ്രറി പിഴയും അടയ്‌ക്കേണ്ടതില്ല

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രൊഫഷണല്‍ കോളജുകള്‍, സര്‍വകലാശാലകള്‍, സംസ്ഥാന സര്‍ക്കാര്‍ കോളജുകള്‍, എയ്ഡഡ് കോളജുകള്‍, സര്‍ക്കാര്‍ നിയന്ത്രിത സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകള്‍ എന്നിവയിലെ വിദ്യാര്‍ഥികള്‍ക്ക് 2020 മാര്‍ച്ച് 23 മുതല്‍ 2020 മേയ് 15 വരെയുള്ള ഹോസ്റ്റല്‍ ഫീസ്, ലൈബ്രറി പിഴ എന്നിവ അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കി.

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു. 2020 നവംബര്‍ ഒന്നിനു ശേഷം കോളജുകള്‍ തുറക്കുന്നതു വരെ ഈ ഇളവ് ബാധകമാണ്. കോളജുകളില്‍ നിന്ന് പുറത്തുപോകുന്നതിനുമുമ്പ് കുടിശിക അടയ്‌ക്കേണ്ട, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഇത് ബാധകമല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ ജില്ലയിലെ ബന്ധപ്പെട്ട എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികളും നിര്‍ദേശം നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

error: Content is protected !!