തിരുവല്ല നഗരസഭയില്‍ ആദ്യ ടേമിൽ യുഡിഎഫിലെ ബിന്ദു ജയകുമാർ അധ്യക്ഷയാകും

Spread the love

 

കോന്നി വാര്‍ത്ത : തിരുവല്ല നഗരസഭയിൽ ഭരണം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ നഗരസഭയില്‍ അധ്യക്ഷ പദവിയിലെ ആദ്യ ടേം കോണ്‍ഗ്രസിലെ ബിന്ദു ജയകുമാറിന് നൽകും . ഇതു സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം പാര്‍ലമെന്‍ററി പാര്‍ട്ടിയിലുണ്ടായി. 39 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 16 പേരുടെ പിന്തുണയാണ് തിരുവല്ലയിലുള്ളത്. കേവല ഭൂരിപക്ഷത്തിന് നാലുപേരുടെ പിന്തുണ കൂടി വേണം. എല്‍ഡിഎഫിന് 14 കൗണ്‍സിലര്‍മാരും എന്‍ഡിഎയ്ക്ക് ഏഴുപേരുമാണുള്ളത്. എസ്ഡിപിഐയുടെ ഒരംഗത്തെകൂടാതെ മറ്റൊരു സ്വതന്ത്രാംഗവുമുണ്ട്. യുഡിഎഫിലെ ധാരണപ്രകാരം ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസിനും തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനുമാണ് അധ്യക്ഷ സ്ഥാനം. ഉപാധ്യക്ഷ സ്ഥാനം ആദ്യ ടേം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ്. പിന്നീട് കോണ്‍ഗ്രസിനു ലഭിക്കും.

Related posts