പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സി.ബി.ഐ അന്വേഷണം തുടങ്ങി പ്രത്യേക ടീമിനെ നിയോഗിച്ചു
കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി
കോന്നി വാര്‍ത്ത : പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. കോടതി ഉത്തരവുണ്ടായിട്ടും കേസന്വേഷണം സി.ബിഐ ഏറ്റെടുക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടി നിക്ഷേപകരിലൊരാൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്.
അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചതായും സി.ബി.ഐ , കോടതിയെ അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സോമരാജൻ ഹർജി തള്ളിയത്. നേരത്തെ കോടതിയലക്ഷ്യ നടപടി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. പരാതികളിന്മേൽ പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് നിർദേശത്തിനെതിരെ സി.ബി.ഐ നൽകിയ അപ്പീലും ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.
Advertisement
Google AdSense (728×90)
Tags: Popular finance fraud; The CBI has launched an investigation and appointed a special team പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണം ശക്തമാക്കണം: ബി ജെ പി
