Trending Now

കോന്നി മെഡിക്കല്‍ കോളേജില്‍ ഡെന്‍റല്‍ വിഭാഗം ആരംഭിക്കുന്നു

Spread the love

 

കോന്നിവാര്‍ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജിൽ ഡെന്‍റല്‍ വിഭാഗം ഒ.പി. ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡെന്‍റല്‍ ചെയർ സ്ഥാപിച്ച് അവശ്യമായ പരിശോധനകൾ പൂർത്തീകരിച്ചു. അടുത്ത ദിവസം തന്നെ ഉദ്ഘാടനം ചെയ്ത് ഒ.പി. പ്രവർത്തനം ആരംഭിക്കും.

കിടത്തി ചികിത്സ ആരംഭിക്കുന്നതിനായി കിടക്കകൾക്ക് നമ്പർ രേഖപ്പെടുത്തുന്ന ജോലിയും നാളെ മുതൽ ആരംഭിക്കും.മെഡിക്കൽ കോളേജിനുള്ളിലെ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനുള്ള ജോലികളും ആരംഭിച്ചു.വാർഡുകളിലെ നേഴ്സിംഗ് സ്റ്റേഷനുകളുടെ നിർമ്മാണവും പൂർത്തീകരിച്ചു.

നേഴ്സിംഗ് സ്റ്റേഷനു സമീപം തന്നെ വിശ്രമമുറിയും ക്രമീകരിച്ചിട്ടുണ്ട്.
വാർഡുകൾ സജ്ജമാക്കുന്നതിനൊപ്പംരോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രവും സജ്ജമാക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജ് അധികൃതർ ഐ.പി. ആരംഭിക്കുന്നതിനായി വിശ്രമരഹിതമായി പ്രവർത്തനങ്ങൾ നടത്തുകയാണ്.എല്ലാ ദിവസവും മെഡിക്കൽ കോളേജിലെത്തി കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!