പത്തനംതിട്ട ജില്ലയില്‍ ഗവ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഭാരതീയ ചികില്‍സാവകുപ്പില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ആയുര്‍വേദ സ്ഥാപനങ്ങളിലെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവില്‍ പ്രതിദിനം 1,425 രൂപ നിരക്കില്‍ ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ ബി.എ.എം.എസ് യോഗ്യതയും, ടി.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരും, 50 വയസില്‍ താഴെ പ്രായമുളളവരും ആയിരിക്കണം. അപേക്ഷകര്‍ ബയോ ഡേറ്റ, എസ്.എസ്.എല്‍.സി, ബി.എ.എം.എസ്, ടി.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും, കോണ്‍ടാക്റ്റ് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി സഹിതം dmoismpta37@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഫെബ്രുവരി എട്ടിന് വൈകിട്ട് അഞ്ചിനകം മെയില്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എസ്.ശ്രീകുമാര്‍ അറിയിച്ചു.

അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. ഇന്റര്‍വ്യൂ തീയതി ഉദ്യോഗാര്‍ത്ഥികളെ പിന്നീട് ഫോണ്‍ മുഖേനയോ, ഇ-മെയില്‍ മുഖേനയോ ഓഫീസില്‍ നിന്നും അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തന സമയത്ത് 0468 2324337 എന്ന നമ്പറില്‍ വിളിച്ചാല്‍ അറിയാം.

Related posts