Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു :റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ സേവനങ്ങൾ :കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ജനുവരി 06-08 വരെ കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് :സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു കോന്നി മെഡിക്കല്‍ കോളേജ് : ക്ലാര്‍ക്ക് നിയമനം :അഭിമുഖം ( ഡിസംബര്‍ 26ന്) കുമ്പളത്താമണ്ണില്‍ കടുവ കെണിയില്‍ വീണു വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക്

പുൽവാമ ദിനാചരണവും അമർ ജവാന്മാരുടെ അനുസ്മരണവും പത്തനംതിട്ടയിൽ നടന്നു

News Editor

ഫെബ്രുവരി 14, 2021 • 5:52 pm

 

 

കോന്നി വാര്‍ത്ത : 2019 ൽജമ്മു കാശ്മീരിലെ പുൽ വാമയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വസന്തകുമാർ ഉൾപ്പെടെ 40 അമർ ജവാന്മാരെയും പത്തനംതിട്ട ടൗണിൽ നടന്ന പുൽവാമ ദിനാചരണത്തിൽ അനുസ്മരിച്ചു.
ഭീകരാക്രമണത്തിന്‍റെ വേദനാജനകമായ ഈ രണ്ടാം ഓർമ്മ ദിവസം സഹ്യാദ്രി സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റി (CRPF )പത്തനംതിട്ട -ധീര ജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നതിനായി ജോലിയില്‍ ഇരിക്കുന്നവരും പെൻഷനേഴ്സും ഫാമിലിയും ഉൾപ്പെടെ സെന്‍ട്രല്‍ സ്വകയർ ഗാന്ധി സ്മൃതി മണ്ഡപത്തിനു മുൻപിൽ ധീരജവാൻ മാരുടെ ഛായ ചിത്രത്തിന് മുൻപിൽ ദീപം തെളിയിച്ച് പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി

ലോക പ്രശസ്ത സ്പീഡ് കാർട്ടൂണിസ്റ്റും എക്കോ- ഫിലോസഫറുമായ അഡ്വ: ജിതേഷ്ജി പുൽ വാമ അനുസ്മരണദിനാചരണം ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സബ്‌ ഇൻസ്പെക്റ്റർമ്മാരായ സായി സേനൻ .സഞ്ചു ജോസഫ് ,ശിലാ മ്യൂസിയം സ്ഥാപകനും ഗവേഷകനുമായ ശിലാ സന്തോഷ് ,സ്നേഹ പച്ച എന്ന സാംസ്കാരിക കൂട്ടായ്മ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ധീര ജവാന്‍മാരുടെ ഒരിക്കലും മറക്കാത്ത ഓർമ്മകൾക്കായി പോലീസ് സ്റ്റേഷൻ അങ്കണത്തിൽ തണൽ മരവും നട്ടു .

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.