മികച്ച സന്നദ്ധ സംഘടനക്കുളള അംഗീകാരം; അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റുവാങ്ങി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മികച്ച സന്നദ്ധ സംഘടനക്കുളള സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരംഅടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റുവാങ്ങി. സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജയിൽ നിന്നും അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയും, സെക്രട്ടറി പ്രീഷീൽഡയും ചേർന്ന് മൊമൻറോയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.

തിരുവനന്തപുരം പൊതുമരാമത്ത് റസ്റ്റ്ഹൗസിലായിരുന്നു ചടങ്ങ് നടന്നത്. 2014 മുതല്‍ പത്തനംതിട്ട ജില്ലയില്‍ അടൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന ജീവകാരുണ്യസ്ഥാപനമാണ് മഹാത്മ ജനസേവനകേന്ദ്രം. വയോജനങ്ങളുടെ പരിചരണം, മഹാത്മാ ജെറിയാട്രിക് കെയര്‍ ഹോസ്പിറ്റല്‍, വയോജനങ്ങള്‍ക്ക് നിയമ സഹായം ലഭിക്കുന്നതിനായി ഡി.എല്‍.എസ്.എയുടെ അനുമതിയോടെ സൗജന്യ ലീഗല്‍ എയ്ഡ് ക്ലിനിക്ക് എന്നിവ മഹാത്മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടിയുളള നിരവധി തൊഴില്‍ സംരംഭങ്ങളും നടത്തുന്നുണ്ട്. ഇത്തരം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് സാമൂഹ്യ നീതി വകുപ്പ് മഹാത്മ ജനസേവനകേന്ദ്രത്തിനെ മികച്ച സന്നദ്ധ സംഘടനക്കുളള അംഗീകാരത്തിനായി തിരഞ്ഞെടുത്തത്.

error: Content is protected !!