Trending Now

സൂര്യതാപം മൂലം പൊളളലേല്‍ക്കാന്‍ സാധ്യത – ജാഗ്രത പാലിക്കണം

Spread the love

 

അന്തരീക്ഷതാപം ക്രമാതീതമായിഉയര്‍ന്നിരിക്കുന്നതിനാല്‍സൂര്യതാപമേറ്റുളള പൊളളല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുംജില്ലയിലെ ചിലസ്ഥലങ്ങളില്‍ നിന്നുംസൂര്യതാപം റിപ്പോര്‍ട്ട്ചെയ്യപ്പെട്ടതിനാലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ആഫീസമാര്‍അറിയിച്ചു.

വേനല്‍ക്കാലത്ത്, പ്രത്യേകിച്ച്ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളംവെളളംകുടിയ്ക്കുക. ദാഹംതോന്നിയില്ലെങ്കില്‍പ്പോലുംഓരോമണിക്കൂര്‍ കഴിയുമ്പോഴും 2 – 4 ഗ്ലാസ് വെള്ളം കുടിയ്ക്കുക. ധാരാളംവിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെളളവും ഉപ്പിട്ട നാരങ്ങാവെളളവുംകുടിയ്ക്കുക.

കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുക.
ശക്തിയായ വെയിലത്ത്ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക്മാറി നില്‍ക്കുകയും, വെളളം കുടിയ്ക്കുകയുംചെയ്യുക.
കുട്ടികളെവെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
ചൂട്കൂടുതലുളള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.

പ്രായാധിക്യമുളളവരുടെയും (65 വയസ്സിനു മുകളില്‍) കുഞ്ഞുങ്ങളുടെയും(4 വയസ്സിനു താഴെയുളളവര്‍) മറ്റ് രോഗങ്ങള്‍ക്ക്ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

വീടിനകത്ത് ധാരാളം കാറ്റ്കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടുക.
ചായ, കാപ്പി, കൊക്കക്കോള പോലുളള പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക.
വെയിലത്ത് പാര്‍ക്ക്ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതെയിരിക്കുക.

സൂര്യാഘാതത്തിന്‍റെ സംശയം തോന്നിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍
ജോലിചെയ്തുകൊണ്ടിരിക്കുന്ന വെയിലുളളസ്ഥലത്തു നിന്ന്തണുത്ത സ്ഥലത്തേക്ക് മാറുക/മാറ്റുക, വിശ്രമിക്കുക.
തണുത്ത വെളളംകൊണ്ട്ശരീരം തുടയ്ക്കുക, വീശുക, ഫാന്‍, എ.സി തുടങ്ങിയവയുടെസഹായത്താല്‍ശരീരം തണുപ്പിക്കുക.
ധാരാളംവെളളംകുടിയ്ക്കുക.

കട്ടികൂടിയവസ്ത്രങ്ങള്‍ മാറ്റുക
കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്ത്എത്തിക്കുക.

error: Content is protected !!