സൈക്കോളജിസ്റ്റ് നിയമനം; അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സ് എന്ന സ്ഥാപനത്തിലേക്ക് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നതിനായി എം എ സൈക്കോളജി ബിരുദമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താല്‍പ്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ മാര്‍ച്ച് 18 ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് തലശ്ശേരി എരഞ്ഞോളിപ്പാലത്തുള്ള ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സില്‍ നേരിട്ടെത്തി സമര്‍പ്പിക്കണം. ഫോണ്‍: 9446340502
Advertisement
Google AdSense (728×90)
