Trending Now

ഊന്നുവടിയും മുന്തിരിക്കുലയും ഓടക്കുഴലും തുടങ്ങി ചിഹ്ന വൈവിധ്യം വിപുലം

Spread the love

 

നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നവര്‍ക്ക് ചിഹ്നനങ്ങളും തയ്യാര്‍. ചുറ്റിക അരിവാള്‍ നക്ഷത്രം, കൈ, താമര, ധാന്യക്കതിരും അരിവാളും, ഏണി പിന്നെ മണ്‍വെട്ടി മണ്‍കോരി – പരമ്പരാഗത ചിഹ്നങ്ങളെല്ലാം പതിവ് പോലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് സ്വന്തം.
നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന വേറിട്ട ചിഹ്നങ്ങളുമായി മാറ്റുരയ്ക്കുന്നത് സ്വതന്ത്രര്‍. ഊന്ന് വടി മുതല്‍ ഓടക്കുഴല്‍ വരെ നീളുന്ന വൈവിധ്യം. കുടവും ഹെല്‍മറ്റും ആനയും ബാറ്ററി ടോര്‍ച്ചുമുണ്ട് ചിഹ്നങ്ങളായി. കത്രികയും ടെലഫോണും കൂട്ടത്തിലുണ്ട്. പൈനാപ്പിളും അമ്പും വില്ലും ഇടം പിടിച്ചപ്പോള്‍ കൂട്ടിനുണ്ട് ടെലിവിഷനും ബ്ലാക്ക് ബോര്‍ഡും ഓട്ടോറിക്ഷയും മെഴുകുതിരിയും. കമ്പ്യൂട്ടറും ട്രക്കും ഗ്യാസ് സിലിണ്ടറും വേറെ. ചിഹ്നം അടയാളപ്പെടുത്തിയുള്ള വോട്ടു തേടലാണ് ഇനിയുള്ള നാളുകള്‍.

error: Content is protected !!